ന്യൂഡല്‍ഹി: രാജ്യത്തെ 1851 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന അനുമതി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റദ്ദ് ചെയ്തു. മുന്‍ വര്‍ഷത്തേക്കാള്‍ എട്ട് മടങ്ങ് അധികം സ്ഥാപനങ്ങളെയാണ് ആര്‍ബിഐ വിലക്കിയത്. അതേസമയം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന അുമതിയാണ് കഴിഞ്ഞവര്‍ഷം ആര്‍ബിഐ റദ്ദ് ചെയ്തിട്ടുള്ളത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ മൂലധന പര്യാപ്തിയില്ലാത്തത് മൂലവും, ആവശ്യമായ വായ്പാ ശേഷിയില്ലാത്തതുമാണ് രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ മുതിര്‍ന്നിട്ടുള്ളത്. മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തിലാണ് 1,851 ബാങ്ക് ഇതര ധനകാര്യ കമ്പനികളുടെ രജിസ്ട്രേഷന് സെന്‍ട്രല്‍ ബാങ്ക് റദ്ദാക്കിയത്.
നിലവില്‍ രാജ്യത്ത് 9,700 ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്നാണ് ബ്ലൂംബര്‍ഗ് അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രവര്‍ത്തിക്കാനാവശ്യമായ മിനിമം ഫണ്ട് ഇല്ലാത്തതിനാലാണ് ധനകാര്യ സ്ഥാപനങ്ങളുടെ അനുമതി റദ്ദാക്കിയതെന്നാണ് ആര്‍ബിഐ വിശദീകരണം. രാജ്യത്തെ ഹൗസിങ് ഫിനാന്‍സിങ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ ദെവാന് ഹൗസിങ് ഫിനാന്‍സിങ് കോര്പറേഷന്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നീ ധനതകാര്യ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധികളിലേക്ക് വീഴുകയും, തിരിച്ചടവ് മുടങ്ങുകയും ചെയ്തതോടെയാണ് ഈ മേഖലതളര്ച്ചയിലേക്ക് നീങ്ങാന്‍ കാരണമായത്.

ധനകാര്യ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണതോടെ രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് തകര്‍ച്ച നേരിട്ടു. വാഹന വായ്പയ്ക്കാവശ്യമായ കരുതല്‍ ധനം രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ കയ്യില്‍ ഇല്ലാതെ പോയതാണ് പ്രധാന കാരണം.രാജ്യത്തിന്റെ ക്രെഡിറ്റ് മാര്‍ക്കറ്റുകളില്‍ വര്‍ദ്ധിച്ചുവരുന്ന യുദ്ധം മൂലം ദീര്‍ഘകാല ഫണ്ടിംഗ് പ്രതിസന്ധിയുമായി പൊരുതുന്ന ഒരു പ്രതിസന്ധി നേരിടുന്ന മേഖലയ്ക്ക് ഏറ്റവും പുതിയ തിരിച്ചടിയായി.എന്നാല്‍ രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ആര്‍ബിഐ വേഗത്തില്‍ നിരീക്ഷിച്ചുവരികയാണ്. രാജ്യത്തെ 50 ല്‍ കൂടുതല്‍ എന്‍ബിഎഫ്സി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആര്‍ബിഐ സൂക്ഷമമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications