ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വീട്ടിലും നരേഷ് ഗോയലുമായി ബന്ധപ്പെട്ട 12 ഓളം ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന. ഡല്‍ഹിയിലേയും മുംബൈയിലെയും വസതികളിലും ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്.
പരിശോധനകൾ എവിടെ?
ഗോയലിന്റെ മുംബൈയിലെ വസതി, അദ്ദേഹത്തിന്റെ ഗ്രൂപ്പ് കമ്പനികൾ, ജെറ്റ് എയർവേസിന്റെ ഓഫീസുകൾ എന്നിവയുൾപ്പെടെ 12ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 2014 ല്‍ ജെറ്റ് പ്രിവിലേജ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും ഇത്തിഹാദ് ഓഹരികള്‍ ഏറ്റെടുത്തപ്പോള്‍ നേരിട്ടുള്ള വിദേശ വിനിമയ ചട്ട (എഫ്.ഡി.ഐ) ലംഘനം നടന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
അന്വേഷണം എന്തിന്?
നരേഷ് ഗോയലിന് സ്വകാര്യമായി 19 കമ്പനികളുണ്ട്. അതിൽ അഞ്ചെണ്ണം വിദേശത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. വിൽപ്പന, വിതരണം, പ്രവർത്തന ചെലവുകൾ എന്നിവയുടെ മറവിൽ ഈ സ്ഥാപനങ്ങൾ സംശയാസ്പദമായ ഇടപാടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഏജൻസി അന്വേഷണം ആരംഭിച്ചത്. ഈ കമ്പനികളിലെ ചെലവുകൾ വ്യാജവും ഉയർന്നതുമാണെന്നാണ് ഏജൻസിയുടെ നിലവിലെ കണ്ടെത്തൽ.
ജെറ്റിന്റെ വീഴ്ച്ച
1993 ലാണ് നരേഷ് ഗോയലും ഭാര്യയും ചേര്‍ന്ന് ജെറ്റ് എയര്‍വേസ് വിമാനക്കമ്പനി ആരംഭിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആ വർഷം ആദ്യം ജെറ്റ് എയര്‍വെയ്സ് അനിശ്ചിതകാലത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇതോടെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. മാര്‍ച്ചിൽ ഡയരക്ടര്‍ ബോര്‍ഡില്‍ നിന്നും ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും രാജിവയ്ക്കുകയും ചെയ്തു.
സാമ്പത്തിക ക്രമക്കേട്
സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ഗോയലിനെ മുംബൈയിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. ജെറ്റ് എയർവെയ്സ് ഏപ്രിൽ 17 നാണ് പൂർണമായും സർവ്വീസുകൾ നിർത്തി വച്ചത്. ഏതാണ് 83000 കോടി രൂപയുടെ കടബാധ്യതയാണ് ജെറ്റ് എയര്‍വേയ്സിനുള്ളത്. പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും വിമാന വിതരണ കമ്പനികള്‍ക്കും എണ്ണ കമ്പനികള്‍ക്കും കമ്പനി കുടിശ്ശിക നല്‍കാനുണ്ട്.
വിമാനത്താവളത്തിൽ തടഞ്ഞു
നരേഷ് ഗോയലിന് വിദേശത്തേക്കു പോകാനുള്ള അനുമതി കഴിഞ്ഞ മാസം ഡല്‍ഹി ഹൈക്കോടതി നിഷേധിച്ചിരുന്നു. കടക്കെണിയിലായ ജെറ്റ് എയര്‍വെയ്സ് വിവിധ കക്ഷികള്‍ക്ക് നല്‍കാനുള്ള 8,000 കോടിരൂപ കെട്ടിവച്ചാല്‍ വിദേശയാത്രയ്ക്ക് അനുമതി നല്‍കാമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. മേയിൽ ദുബായിലേക്ക് പോകാൻ മുംബൈ വിമാനത്താവളത്തിലെത്തിയ ജെറ്റ് എയര്‍വേയ്സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിനേയും ഭാര്യ അനിത ഗോയലിനേയും ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞിരുന്നു. ടാക്‌സിവേയിലായിരുന്ന വിമാനം തിരികെ വിളിച്ചാണ് ഇരുവരെയും വിമാനത്തില്‍ നിന്ന് തിരിച്ചിറക്കിയത്.
malayalam.goodreturns.in


Click it and Unblock the Notifications