2019 ലെ കലണ്ടര്‍ വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം മുന്‍ കണക്കായ 6.8 ശതമാനത്തില്‍ നിന്ന് 6.2 ശതമാനമായി മൂഡിസ് വെട്ടിക്കുറച്ചു. 2020 കലണ്ടര്‍ വര്‍ഷത്തില്‍ ഇത് എസ്റ്റിമേറ്റ് 6.7 ശതമാനമായി കുറച്ചു. ആഗോള സമ്പദ്വ്യവസ്ഥ ദുര്‍ബലമായത് ഏഷ്യന്‍ കയറ്റുമതിയെ മുരടിപ്പിച്ചതായും അനിശ്ചിതമായ പ്രവര്‍ത്തന അന്തരീക്ഷം നിക്ഷേപത്തെ ആധാരമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഇന്ത്യ 6.8 ശതമാനം ജി ഡി പി വളര്‍ച്ച കൈവരിക്കുമെന്ന് ഈ ഏജന്‍സി വിലയിരുത്തിയിരുന്നു. 2020ല്‍ ഇന്ത്യയ്ക്ക് 6.7 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ എസ്റ്റിമേറ്റ്.
ആഗോള സാമ്പത്തിക മാന്ദ്യം പൊതുവെ ഏഷ്യന്‍ രാജ്യങ്ങളുടെ കയറ്റുമതിയെ ഏറെ പ്രതികൂലമായി ബാധിക്കുന്നതാണ് വളര്‍ച്ച നിരക്ക് കുറയാന്‍ കാരണമാകുന്നത്. അനുകൂലമല്ലാത്ത സാമ്പത്തിക സ്ഥിതി നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് മൂഡീസ് വിലയിരുത്തുന്നു. നേരത്തെ ഐ എം എഫ് ഉള്‍പ്പടെയുള്ള വിവിധ ഏജന്‍സികള്‍ ഇന്ത്യയുടെ ജി ഡി പി വളര്‍ച്ച നിരക്ക് താഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മൂഡീസും സമാനമായ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.

ഗ്രാമീണ മേഖലയിലെ സാമ്പത്തിക തളര്‍ച്ചയും തൊഴില്‍ ലഭ്യതക്കുറവും ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കുറയാന്‍ കാരണമാകുകയെന്ന് മൂഡീസ് വ്യക്തമാക്കി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ തളര്‍ച്ചയും നിക്ഷേപക്കുറവും ഇന്ത്യക്ക് തിരിച്ചടിയാകും. മൂഡീസ് റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ 7.4 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളര്‍ച്ച. ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഈ സാമ്പത്തിക വര്‍ഷം ഏഴ് ശതമാനത്തില്‍നിന്ന് 6.9 ശതമാനമായി കുറയുമെന്ന് റിസര്‍വ് ബാങ്കും വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് കാലയളവില്‍ ഇന്ത്യയുടെ ജിഡിപി കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ഏറ്റവും കുറവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്(5.8). പണപ്പെരുപ്പം ഈ വര്‍ഷം 3.7 ശതമാനവും അടുത്ത വര്‍ഷം 4.5 ശതമാനമായും ഉയരുമെന്നും മൂഡീസ് പ്രവചിക്കുന്നു. കഴിഞ്ഞ വര്‍ഷം 2.9 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇന്ത്യയടക്കമുള്ള 16 ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ച നിരക്ക് പ്രവചിച്ചതും മൂഡീസ് തിരുത്തിയിട്ടുണ്ട്
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications