സിം​ഗപ്പൂരിൽ ജോലിയ്ക്ക് പ്രായം ഒരു പ്രശ്നമേ അല്ല; പുതിയ തൊഴിൽ നിയമ​ങ്ങൾ ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ പ്രായമായ തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച്, പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങളുമായി സിംഗപ്പൂർ സർക്കാർ. തൊഴിലാളികളുടെ വിരമിക്കൽ പ്രായം ക്രമേണ 62 ൽ നിന്ന് 65 ആയി ഉയർത്തുമെന്നാണ് പ്രധാനമന്ത്രി ലീ ഹ്‌സിയൻ ലൂംഗ് കഴിഞ്ഞ ആഴ്ച്ച നടന്ന വാർഷിക ദേശീയ ദിന റാലി പ്രസംഗത്തിൽ വ്യക്തമാക്കിയത്. ഒരേ സ്ഥാപനത്തിൽ തന്നെ വിരമിക്കലിന് ശേഷവും തൊഴിലുടമകൾ ജോലി നൽകേണ്ട പ്രായം 67 ൽ നിന്ന് 70 ആയും ഉയർത്തും.

നഗര - സംസ്ഥാനം തൊഴിലാളികൾക്കുള്ള പെൻഷൻ സംഭാവന നിരക്കും വർദ്ധിപ്പിക്കും. അതിനാൽ 2030 ആകുമ്പോഴേക്കും 60 വയസോ അതിൽ താഴെയോ പ്രായമുള്ള ഏതൊരു തൊഴിലാളിക്കും മുഴുവൻ നിരക്കും ലഭിക്കും. അറുപത് വയസ്സുള്ളവർക്ക് സബ്‌സിഡി ആരോഗ്യ പരിരക്ഷ ഉൾപ്പെടുന്ന ഫണ്ടിനായി ഈ വർഷം നീക്കിവച്ചിരിക്കുന്നത് 6.1 ബില്യൺ ഡോളർ ആണ്. യുഎസ് - ചൈന വ്യാപാര യുദ്ധത്തെ തുടർന്നുള്ള ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണിയുടെ സാഹചര്യത്തിലാണ് സിം​ഗപ്പൂരിൽ പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

സിം​ഗപ്പൂരിൽ ജോലിയ്ക്ക് പ്രായം ഒരു പ്രശ്നമേ അല്ല; പുതിയ തൊഴിൽ നിയമ​ങ്ങൾ ഇങ്ങനെ

രണ്ടാഴ്ച്ച മുമ്പ് രാജ്യത്തെ 2019 ലെ സാമ്പത്തിക വളർച്ചാ പ്രതീക്ഷ പൂജ്യത്തിൽ നിന്ന് 1 ശതമാനത്തിലേയ്ക്ക് ഉയർത്തിയിരുന്നു. 10 വർഷത്തിനിടയിലെ ഏറ്റവും മന്ദ​ഗതിയിലുള്ള വളർച്ചയായിരിക്കും ഇതെന്നും വിദ​ഗ്ധർ പ്രവചിച്ചിരുന്നു. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ പെൻഷൻ മാറ്റങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന ചെലവുകളുമായി പൊരുത്തപ്പെടാൻ സർക്കാർ ബിസിനസ്സുകളെ സഹായിക്കുന്ന പദ്ധതികളും ആവിഷ്കരിക്കും.

ലോകത്തിലെ ഏറ്റവും ആയുർ ദൈർഘ്യമേറിയവർ സിം​ഗപ്പൂരിലാണുള്ളതെന്നും 60 ലക്ഷത്തിൽ താഴെയുള്ള രാജ്യത്തെ ജനസംഖ്യയിൽ 100 വയസ്സിന് മുകളിലുള്ള 1,300 പേരുണ്ടെന്നും ലീ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

malayalam.goodreturns.in

Read more about: job ജോലി
English summary

സിം​ഗപ്പൂരിൽ ജോലിയ്ക്ക് പ്രായം ഒരു പ്രശ്നമേ അല്ല; പുതിയ തൊഴിൽ നിയമ​ങ്ങൾ ഇങ്ങനെ

Singapore announces support for elderly workers and the government with new labor law reforms. Read in malayalam.
Story first published: Saturday, August 24, 2019, 7:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X