ആഭ്യന്തര വില കുതിച്ചുയരുന്ന ഇന്ത്യയിൽ തുടർച്ചയായ പന്ത്രണ്ടാമത്തെ ആഴ്ചയും സ്വർണത്തിന് വമ്പൻ ഡിസ്കൗണ്ടുകളാണ് നൽകുന്നത്. എന്നാൽ വിലയിൽ ഇളവുകൾ നൽകിട്ടും സ്വർണം വാങ്ങാൻ ആളില്ല. ഉയർന്ന വില കാരണം ഉപയോക്താക്കൾ സ്വർണത്തിന്റെ വാങ്ങലുകൾ മാറ്റി വച്ചിരിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. അത്യാവശ്യക്കാർ മാത്രമാണ് സ്വർണം വാങ്ങുന്നത്.
സ്വർണ ഫ്യൂച്ചറുകൾ
സ്വർണ ഫ്യൂച്ചറുകൾക്ക് വെള്ളിയാഴ്ച 10 ഗ്രാമിന് 38,000 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഈ മാസം റെക്കോർഡ് വിലയായ 38,666 രൂപ വരെ വില എത്തിയിരുന്നു. ജ്വല്ലറികൾ ബാങ്കുകളിൽ നിന്നുള്ള വാങ്ങലുകൾ ഏകദേശം നിർത്തി വച്ചിരിക്കുകയാണെന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ ബുള്ളിയൻ ഇറക്കുമതി ബാങ്ക് ഡീലർ പറഞ്ഞു.
ഡിസ്കൗണ്ട്
അന്താരാഷ്ട്ര വിപണിയിൽ ആഭ്യന്തര വിലയേക്കാൾ ഡീലർമാർ ഔൺസിന് 31 ഡോളർ വരെ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഇത് 33 ഡോളറായിരുന്നു. എന്നാൽ ആഭ്യന്തര വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% വിൽപ്പന നികുതിയും അധികമായി നൽകണം. എന്നാൽ മിക്ക ഏഷ്യൻ ഹബുകളും ഈയാഴ്ച ഭൗതിക സ്വർണ്ണ ഡിമാൻഡിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ആഗോള വിപണി
ആഗോള ബെഞ്ച്മാർക്ക് സ്വർണ്ണ വില ആഴ്ചതോറും കുറയുന്നുണ്ടെങ്കിലും യുഎസ് - ചൈന വ്യാപാരത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും പിന്തുണ നൽകുന്നതിനാൽ സ്വർണ വില ഔൺസിന് 1,500 ഡോളറിനടുത്ത് എത്തി. ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അതിനാൽ നിക്ഷേപകർ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുമെന്നും വിദഗ്ധർ പറയുന്നു.
വെള്ളി വില
വെള്ളിയുടെ വില തുടർച്ചയായ മൂന്നാമത്തെ ആഴ്ച്ചയും നേട്ടത്തിലേക്ക് നീങ്ങുകയാണ്. പുതിയ നിക്ഷേപകർക്ക് പറ്റിയ മാർഗമാണ് വെള്ളി. പാവപ്പെട്ടവരുടെ സ്വർണം എന്നാണ് വെള്ളി അറിയപ്പെടുന്നത്. മുൻനിര സ്വർണ്ണ ഉപഭോക്താക്കളായ ചൈനയിൽ സ്വർണം ഒരു ഔൺസിന് 8 മുതൽ 10 ഡോളർ വരെ ഉയർന്നിരുന്നു. കഴിഞ്ഞയാഴ്ച 6 മുതൽ 9 ഡോളർ വരെയും ഉയർന്നിരുന്നു.
കേരളത്തിലെ ഇന്നത്തെ വില
സംസ്ഥാനത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന് 28320 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയ്ക്കാണ് വിൽപ്പന നടന്നത്. വിവാഹസീസണ്‍ അടുത്തതും ഓണക്കാലമായതുമാണ് കേരളത്തില്‍ സ്വര്‍ണവില ഇത്രയും ഉയരാന്‍ കാരണം.
ഒരു വർഷത്തെ സ്വർണ വില
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 6000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വര്‍ണവില ആദ്യമായി 25,000 രൂപ കടന്നത്. അതിന് ശേഷം കൂടിയും കുറഞ്ഞും നിന്ന വില മേയ് അവസാന വാരം മുതല്‍ ഉയരുകയായിരുന്നു. ഇന്ത്യയില്‍ പവന് 36,000 രൂപ വരെയും ഗ്രാമിന് 4500 രൂപ വരെയും വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications