കുവൈറ്റിൽ ജോലിയുള്ള പ്രവാസികൾക്ക് കുടുംബത്തെ കൂടെ കൂട്ടന്നതിനുള്ള ശമ്പള പരിധി ഉയർത്തി. കുവൈറ്റിൽ കുടുംബ വിസ പുതുക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധിയാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്. മുമ്പ് കുടുംബ വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 450 ദിനാറായിരുന്നു. എന്നാൽ ഇപ്പോൾ ഇത് 500 ദിനാറായാണ് ഉയർത്തിയിരിക്കുന്നത്.
ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അൽ ജറാഹിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്ത് നിലവിൽ താമസിച്ചു കൊണ്ടിരിക്കുന്നവർക്കും പുതിയ ഉത്തരവ് ബാധകമാണ്. 2016 ലാണ് കുവൈറ്റിൽ കുടുംബ വിസ ലഭിക്കുന്നതിനു കുറഞ്ഞ ശമ്പള പരിധി 450 ദിനാറായി ഉയർത്തിയത്. അതിന് മുമ്പ് 250 ദിനാറായിരുന്നു പരിധി.

കുറഞ്ഞ ശമ്പള പരിധി 250 ദിനാറായിരുന്ന സമയത്ത് കുടുംബത്തെ കൊണ്ടു വന്ന മലയാളികൾ അടക്കമുള്ള നിരവധി വിദേശികൾ രാജ്യത്ത് കഴിയുന്നുണ്ട്. ഇവരെ പുതിയ നിബന്ധന എങ്ങനെ ബാധിക്കുന്നമെന്ന ആശങ്കയിലാണ്. കുടുംബത്തെ നാട്ടിലേയ്ക്ക് തിരിച്ചയയ്ക്കേണ്ടി വരുമോയെന്നും ഇവർ ആശങ്കപ്പെടുന്നു. രാജ്യത്ത് താമസിക്കുന്ന വിദേശികളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യവുമായാണ് സർക്കാർ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ നിലവിൽ കുവൈത്തിൽ താമസിക്കുന്നവരെയും കുവൈറ്റിൽ ജനിച്ചവരെയും ശമ്പള വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കാൻ റെസിഡൻസി അഫയേഴ്സ് ഡയറക്ടർ ജനറലിന് കഴിയുമെന്നാണ് വിവരം.
അതേ സമയം പുതിയ ഉത്തരവിൽ നിയമ, സാമ്പത്തിക ഉപദേഷ്ടാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, എഞ്ചിനീയർമാർ, ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഡോക്ടേഴ്സ്, നേഴ്സുമാർ , കായികപരിശീലകർ , കായിക താരങ്ങൾ, പൈലറ്റുമാർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications