രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് (ആർബിഐ) ആർടിജിഎസ് ഇടപാടുകളുടെ സമയ പരിധി നീട്ടി. ഓഗസ്റ്റ് 26 മുതൽ ആർടിജിഎസ് ഇടപാടുകൾ രാവിലെ ഏഴ് മണി മുതൽ ആരംഭിക്കും. നിലവിൽ രാവിലെ എട്ടിനാണ് ആർടിജിഎസ് ഇടപാടുകൾ ആരംഭിക്കുക.
പുതിയ വിജ്ഞാപനം
ആർബിഐയുടെ 2019 ഓഗസ്റ്റ് 21ലെ വിജ്ഞാപനം അനുസരിച്ച് നിലവിൽ ആർടിജിഎസ് സംവിധാനം വഴിയുള്ള ഇടപാടുകൾ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും ഇന്റർ ബാങ്ക് ഇടപാടുകൾക്കും രാവിലെ 8 മുതൽ 7.45 വരെയുമാണ് ലഭിക്കുക. ആർടിജിഎസ് സംവിധാനത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതിന് പ്രവർത്തന സമയം നീട്ടാനും രാവിലെ 7 മുതൽ പ്രവർത്തനം ആരംഭിക്കാനുമാണ് ആർബിഐ തീരുമാനിച്ചിരിക്കുന്നത്.
സമയ ക്രമീകരണം
2019 ഓഗസ്റ്റ് 26 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ആർടിജിഎസ് സമയ ക്രമീകരണം താഴെ പറയുന്ന രീതിയിലാണ്.
- പ്രവർത്തനം ആരംഭിക്കുന്നത് - രാവിലെ 7ന്
- ഉപഭോക്തൃ ഇടപാട് അവസാനിക്കുന്നത് - രാത്രി 6ന്
- ഇന്റർ ബാങ്ക് ഇടപാടുകൾ അവസാനിക്കുന്നത് - രാത്രി 7.45ന്
- ഇൻട്രാ- ഡേ ലിക്വിഡിറ്റി (ഐഡിഎൽ) റിവേഴ്‌സൽ - രാത്രി 7.45 മുതൽ രാത്രി 8 വരെ
- ക്ലോസിംഗ് സമയം - രാത്രി 8 മണിക്ക്
ഫീസില്ല
ഈ വർഷം ജൂണിൽ, ആർടിജിഎസ്, നെഫ്റ്റ് സംവിധാനങ്ങൾ വഴിയുള്ള ഫണ്ട് കൈമാറ്റത്തിന് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിക്കുകയും ജൂലൈ 1 മുതൽ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കൈമാറാൻ ബാങ്കുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉപഭോക്താക്കളിൽ നിന്ന് ഓൺലൈൻ പേയ്‌മെന്റുകൾക്ക് ഈടാക്കുന്ന തുകയാണ് ബാങ്കുകളോട് വേണ്ടെന്ന് വയ്ക്കാൻ ആർബിഐ നിർദേശിച്ചിരിക്കുന്നത്.
എൻഇഎഫ്ടി ഇടപാട്
രാജ്യത്തെ പ്രധാന ഓൺലൈൻ പേയ്മെന്റ് സംവിധാനമായ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT) മുഴുവൻ സമയവും ലഭ്യമാക്കാൻ ആർബിഐ തീരുമാനം. ഓൺലൈൻ ഫണ്ട് കൈമാറ്റത്തിന് ലക്ഷക്കണക്കിന് ഉപയോക്‌താക്കൾ ആശ്രയിക്കുന്ന എൻഇഎഫ്ടി, 2019 ഡിസംബർ മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. നിലവിൽ നെഫ്റ്റ് വഴിയുള്ള ഫണ്ട് ട്രാൻസ്ഫർ, ബാങ്ക് പ്രവർത്തന സമയത്തെ ആശ്രയിച്ചാണ് നടക്കുന്നത്. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ വൈകീട്ട് 7 മണി വരെ മാത്രമാണ് ഇപ്പോൾ നെഫ്റ്റ് വഴി ഇടപാട് നടത്താൻ കഴിയുക.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications