വ്യക്തിഗത ശുചിത്വവസ്തുക്കളായ സാനിറ്ററി പാഡുകൾ, മുതിർന്നവർക്കുള്ള ഡയപ്പർ, ഹാൻഡ്‌വാഷ്, അണുനാശിനികൾ തുടങ്ങിയവയുടെ വില നിയന്ത്രിക്കാൻ സർക്കാർ പദ്ധതിയിടുന്നു. നിരവധി ശുചിത്വ ഉൽപ്പന്നങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മറ്റ് പ്രധാന ആരോഗ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില കുറയ്ക്കാനാണ് സർക്കാരിന്റെ പദ്ധതി.
പ്രധാനപ്പെട്ട ഉൽപ്പന്നങ്ങൾ കൂട്ടി ചേർക്കുന്നതിനും ചില ഇനങ്ങൾ ഒഴിവാക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ് ആരോഗ്യ മന്ത്രാലയം. മെഡിക്കൽ ഉപകരണങ്ങൾ, ഡിസ്പോസിബിൾ, ശുചിത്വ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി പ്രത്യേക ലിസ്റ്റുകളും ഉടൻ തയ്യാറാക്കും. ലിസ്റ്റുചെയ്‌തിരിക്കുന്ന മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) നിശ്ചയിക്കുന്ന വിലയ്ക്കായിരിക്കണം വിൽക്കേണ്ടത്.

384 ഓളം അവശ്യ മരുന്നുകളുടെയും സ്റ്റെന്റുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങളുടെയും വില നിയന്ത്രിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. കൂടാതെ, മറ്റ് മരുന്നുകളുടെ വില പ്രതിവർഷം 10 ശതമാനം വരെ വർദ്ധിപ്പിക്കാനും ഫാർമസ്യൂട്ടിക്കൽ കമ്പനികളെ അനുവദിച്ചിട്ടുണ്ട്. അവശ്യ ശുചിത്വ ഉൽപ്പന്നങ്ങളുടെ പട്ടിക അവസാന ഘട്ടത്തിലാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ പട്ടിക പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
പട്ടികയിൽ പ്രൈമറി, സെക്കൻഡറി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ടാകും. പ്രാഥമിക വിഭാഗത്തിലെ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കും. സെക്കൻഡറി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വസ്തുക്കൾക്ക് ന്യായമായ വിലയ്ക്ക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. ഉൽപ്പന്നങ്ങളുടെ പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത് നിതി ആയോഗ് പാനൽ ആയിരിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
