റിലയൻസ് സാമ്രാജ്യത്തിന് കീഴിൽ ജിയോയ്ക്ക് സമാനമായി പുതിയ ബിസിനസ് പദ്ധതിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ചെയർമാൻ മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് 2019 സെപ്റ്റംബർ 5 ന് മൂന്നാം വാർഷികം പൂർത്തിയാക്കുന്നതിനിടെയാണ് മുകേഷ് അംബാനിയുടെ പുതിയ പദ്ധതി. ജിയോയുടെ വിജയവും തന്ത്രപരമായ നിർവ്വഹണവും മുകേഷ് അംബാനിയ്ക്ക് ഏറെ പ്രശംസകൾ നേടി കൊടുത്തിരുന്നു.
ജിയോയുടെ വളർച്ച
തുടക്കം മുതൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ജിയോ 5 ജി നെറ്റ്‌വർക്കിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു. ജിയോയുടെ മുന്നോട്ടുള്ള വളർച്ചയിൽ ടെലികോം ബിസിനസ്സ് അതേപടി വികസിപ്പിക്കുന്നതിന് പകരം, ജിയോയുടെ വളർച്ചയ്ക്ക് ഗുണകരമാകുന്ന നാല് പദ്ധതികൾ കൂടി ആസൂത്രണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ബ്രോഡ്ബാൻഡ് സേവനം, ചെറുകിട, ഇടത്തരം ബിസിനസുകൾ (എസ്എംബി) എന്നിവ സംയോജിപ്പിക്കാനാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നത്.
ജിയോ ഫൈബർ
2019 സെപ്റ്റംബർ 5 ന് റിലയൻസ് വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ജിയോ ഫൈബർ സേവനങ്ങൾ കമ്പനി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ജിയോ ഫൈബർ സേവനം 2 കോടി വീടുകളിൽ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2018 ഓഗസ്റ്റ് 15 മുതൽ 1,600 നഗരങ്ങളിൽ നിന്ന് 1.5 കോടി രജിസ്ട്രേഷനുകൾ ജിയോ ഫൈബറിന് ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
പണം കായ്ക്കുന്ന മരം
കഴിഞ്ഞ മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഡാറ്റ, ഡാറ്റാ അധിഷ്ഠിത ആപ്ലിക്കേഷനുകളുടെ ഉപഭോഗം ഗണ്യമായി വർദ്ധിച്ചതിനാൽ ജിയോ ഫൈബറായിരിക്കും അംബാനിയുടെ അടുത്ത പണം കായ്ക്കുന്ന മരം. ജിയോ ഫൈബറിന്റെ സവിശേഷതകളും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന അധിക ഓഫറുകളും ബിസിനസിനെ കൂടുതൽ ആകർഷകമാക്കുന്നു. ജിയോയുടെ പ്രാരംഭ ഘട്ടത്തിൽ, ഉയർന്ന മത്സരാധിഷ്ഠിത താരിഫുകളും വൻതോതിലുള്ള കിഴിവുകളും വാഗ്ദാനം ചെയ്തതുപോലെ ജിയോ ഫൈബറിന്റെ കാര്യത്തിലും പ്രതീക്ഷിക്കാം.
ജിയോ ഫൈബർ ഓഫറുകൾ
ജിയോ ഫൈബർ സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം ഉപഭോക്താവിന് സൗജന്യമായി ലാൻഡ്‌ലൈൻ ഫോൺ, എച്ച്ഡി അല്ലെങ്കിൽ 4 കെ എൽഇഡി ടിവി, 4 കെ സെറ്റ്-ടോപ്പ് ബോക്സ് എന്നിവ ലഭിക്കും. ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്ന പ്ലാനുകൾക്ക് അനുസരിച്ചായിരിക്കും ഇവ ലഭിക്കുക. വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ജിയോ ഫൈബർ സ്വാഗത ഓഫറിന് കീഴിലുള്ള ജിയോ ഫോർ എവർ പ്ലാനുകൾക്ക് സൗജന്യ എച്ച്ഡി അല്ലെങ്കിൽ 4 കെ എൽഇഡി ടിവിയും 4 കെ സെറ്റ് ടോപ്പ് ബോക്സും ലഭിക്കും.
താരിഫ് നിരക്ക്
നേരത്തെ പുറത്തു വന്ന സൂചനകൾ അനുസരിച്ച് പ്രതിമാസം 700 മുതൽ 10,000 രൂപ വരെയാണ് താരിഫ് നിരക്കുകൾ. കൂടാതെ യുഎസ്, കാനഡ എന്നിവിടങ്ങളിലേയ്ക്ക് കമ്പനി പ്രതിമാസം 500 രൂപയ്ക്ക് പരിധിയില്ലാത്ത അന്താരാഷ്ട്ര കോളിംഗ് പായ്ക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. റീട്ടെയിൽ ഉപഭോക്താക്കളെ മാത്രമല്ല, ജിയോ ഫൈബറും ചെറുകിട, ഇടത്തരം ബിസിനസുകളിൽ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ചെറുകിട ബിസിനസുകാർക്ക് പ്രതിമാസം 1,500 രൂപ മുതൽ കണക്റ്റിവിറ്റി ആപ്ലിക്കേഷനുകൾ ജിയോ നൽകും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications