ഇന്ത്യൻ സൈനികർക്കും അവരുടെ പങ്കാളികൾക്കും നൂറുകണക്കിന് അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ആമസോൺ ഇന്ത്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. രാജ്യത്തെ ആമസോൺ ഇന്ത്യയുടെ ഫുൾഫിൽമെന്റ് സെന്ററുകൾ, സോർട്ട് സെന്ററുകൾ, ഡെലിവറി സെന്ററുകൾ എന്നിവിടങ്ങളിൽ നൂറുകണക്കിന് അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ആമസോണിന്റെ ലക്ഷ്യം
രാജ്യത്തുടനീളമുള്ള സൈനിക കുടുംബങ്ങൾക്ക് തുടർച്ചയായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ആമസോൺ ഇന്ത്യയുടെ ലക്ഷ്യം. ഇതിനായി ഡയറക്ടർ ജനറൽ ഓഫ് റീസെറ്റിൽമെന്റ് (ഡിജിആർ), ആർമി വെൽഫെയർ പ്ലേസ്മെന്റ് ഓർഗനൈസേഷൻ (എഡബ്ല്യുപിഒ) എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ആമസോൺ പുറത്തിറിക്കിയ പ്രസ്താവനയിൽ പറയുന്നു.
സൈനികരോട് ബഹുമാനം
രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച സൈനികരുടെ പ്രവർത്തനത്തെ ബഹുമാനിക്കുന്നുവെന്നും, ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ഇവർക്ക് പ്രത്യേക കഴിവുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും ആമസോൺ വ്യക്തമാക്കി.
ജോലി ലഭിക്കുന്ന മേഖലകൾ
- ഗതാഗതം
- കസ്റ്റമർ ഫുൾഫിൽമെന്റ്
- ഫെസിലിറ്റി മാനേജ്‌മെന്റ്
- സെക്യൂരിറ്റി ഓപ്പറേഷൻസ്
ഭാവി പദ്ധതികൾ
നിലവിൽ എക്സ് മിലിട്ടറി ഉദ്യോഗസ്ഥരെയും പങ്കാളികളെയും മാത്രമാണ് തിരഞ്ഞെടുക്കുന്നതെങ്കിലും ഭാവിയിൽ കരസേന, വ്യോമസേന, നാവികസേന, പോലീസ് എന്നീ മേഖലകളിൽ നിന്ന് പിരിഞ്ഞവരെയും കുടുംബങ്ങളിൽ നിന്ന് കഴിവുകളുള്ള പ്രതിഭകളെയും നിയമിക്കാനും കമ്പനി പദ്ധതിയിടുന്നതായി അധികൃതർ അറിയിച്ചു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications