ജോലിക്കാർക്ക് ഇനി കൈയിൽ കിട്ടുന്ന ശമ്പളം കൂടും; ഇപിഎഫ് വിഹിതം കുറയ്ക്കാന്‍ ശുപാര്‍ശ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവനക്കാരുടെ ഇപിഎഫ് വിഹിതം കുറയ്ക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തു. ഇതോടെ ജോലിക്കാർക്ക് കൈയ്യില്‍ കിട്ടുന്ന ശമ്പളം കൂടും. അതേസമയം, തൊഴിലുടമയുടെ വിഹിതത്തില്‍ മാറ്റം വരുത്തില്ലെന്നാണ് ചില ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ട വിവരം.

 

തൊഴിലാളികളുടെ പ്രായം, ലിംഗം, ലഭിക്കുന്ന ശമ്പളം എന്നിവ കണക്കാക്കിയാകും വിഹിതത്തില്‍ കുറവ് വരുത്തുക. നിലവില്‍ തൊഴിലാളിലും തൊഴിലുടമയുംകൂടി അടിസ്ഥാന ശമ്പളത്തിന്റെ 24 ശതമാനമാണ് ഇപിഎഫ് വിഹിതമായി അടയ്ക്കുന്നത്. ഇതില്‍ തൊഴിലുടമയുടെ വിഹിതമായ 12 ശതമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ പിഎഫ് പിൻവലിക്കാൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട, വീട്ടിലിരുന്ന് ഓൺലൈനായി പണം പിൻവലിക്കാം

ജോലിക്കാർക്ക് കൈയിൽ കിട്ടുന്ന ശമ്പളം കൂടും; ഇപിഎഫ് വിഹിതം കുറയ്ക്കാന്‍ ശുപാര്‍ശ

പ്രതിമാസം 15,000 രൂപ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്കും കുറഞ്ഞത് 20 തൊഴിലാളികളുള്ള തൊഴിലുടമകൾക്കും ഇപിഎഫിലേയ്ക്ക് നിക്ഷേപം നടത്തേണ്ടത് നിർബന്ധമാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്റ് മിസില്ലേനിയസ് ബില്‍ 2019ന്റെ ഭാഗമായാണ് നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നത്.

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്മെൻറ് അതോറിറ്റി നടത്തുന്ന ദേശീയ പെൻഷൻ പദ്ധതിയിൽ (എൻ‌പി‌എസ്) നിന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പദ്ധതിയിലേക്ക് മാറാൻ ജീവനക്കാരെ അനുവദിക്കുക എന്നതാണ് മറ്റൊരു നിർദ്ദേശം.

ശമ്പളക്കാർക്ക് പിഎഫിനേക്കാൾ നേട്ടമുണ്ടാക്കാം വിപിഎഫിലൂടെ; നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

malayalam.goodreturns.in

Read more about: epf ഇപിഎഫ്
English summary

ഇപിഎഫ് വിഹിതം കുറയ്ക്കാന്‍ ശുപാര്‍ശ

The Union Labor Ministry has recommended reducing the EPF contibution of employees. Read in malayalam.
Story first published: Tuesday, August 27, 2019, 18:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X