എടിഎം തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ഡൽഹി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്‌എൽബിസി) രണ്ട് എടിഎം ഇടപാടുകൾക്കിടയിൽ 6 മുതൽ 12 മണിക്കൂർ വരെ സമയ പരിധി നിശ്ചയിക്കമമെന്ന് ആവശ്യവുമായി രംഗത്ത്. അർദ്ധരാത്രി മുതൽ അതിരാവിലെ വരെയാണ് മിക്ക എടിഎം തട്ടിപ്പുകളും നടക്കുന്നത്. ഇത് ഒഴിവാക്കാനാണ് എസ്‌എൽബിസി പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
സമയ പരിധി
എടിഎം ഇടപാടുകൾക്ക് ഒരു നിശ്ചിത സമയ പരിധി വയ്ക്കുന്നത് തട്ടിപ്പുകൾ തടയാൻ ഒരു പരിധി വരെ സഹായിക്കുമെന്ന് ഡൽഹി എസ്‌എൽബിസി കൺവീനറും ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് എംഡിയും സിഇഒയുമായ മുകേഷ് കുമാർ ജെയിൻ പറഞ്ഞു. കഴിഞ്ഞയാഴ്ച ചേർന്ന 18 പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നിർദ്ദേശം അംഗീകരിച്ചാൽ
ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചാൽ, ഒരു തവണ എടിഎമ്മിൽ നിന്ന് പണമെടുത്ത ശേഷം ഒരു നിശ്ചിത കാലയളവിലേക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല.
2018-19 എടിഎം തട്ടിപ്പുകൾ
2018-19 കാലയളവിൽ ഡൽഹിയിൽ 179 ഓളം എടിഎം തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ഏറ്റവും ഉയർന്ന കേസുകളുടെ എണ്ണമാണിത്. 233 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എടിഎം തട്ടിപ്പുകൾ നടന്നിട്ടുള്ളത്.
വിദേശികളുടെ പങ്കാളിത്തം
കാർഡുകളുടെ ക്ലോണിംഗ് കഴിഞ്ഞ ഏതാനും മാസങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി കേസുകളിൽ വിദേശികളുടെ പങ്കാളിത്തവും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളുടെ എണ്ണം 2018-19ൽ 980 ആയി ഉയർന്നു, കഴിഞ്ഞ വർഷം ഇത് 911 ആയിരുന്നു.
ബാങ്കുകളുടെ നിർദ്ദേശം
അനധികൃതമായി പിൻവലിക്കൽ ഉണ്ടായാൽ അക്കൗണ്ട് ഉടമകളെ അറിയിക്കാൻ ഒറ്റത്തവണ പാസ്‌വേഡ്. എസ്എംഎസ് അലേർട്ട് എന്നിങ്ങനെ നിരവധി നടപടികൾ ബാങ്കർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി ഓൺലൈൻ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന സിസ്റ്റത്തിന് സമാനമാണ് ഈ സംവിധാനം. എടിഎമ്മുകൾക്കായി ആശയവിനിമയ സംവിധാനമുള്ള കേന്ദ്രീകൃത നിരീക്ഷണ സംവിധാനവും ബാങ്കുകൾ ആലോചിക്കുന്നുണ്ട്.
കേന്ദ്രീകൃത നിരീക്ഷണ സംവിധാനം നടപ്പാക്കിയ ബാങ്കുകൾ
ഒബിസി (ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്)
എസ്‌ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)
പിഎൻബി (പഞ്ചാബ് നാഷണൽ ബാങ്ക്)
ഐഡിബിഐ ബാങ്ക്
കാനറ ബാങ്ക്
നിരീക്ഷണ സംവിധാനത്തിന്റെ പ്രത്യേകതകൾ
ആരെങ്കിലും എടിഎമ്മിൽ ഹെൽമെറ്റ് ധരിച്ച് എത്തിയാൽ അത് നീക്കം ചെയ്യാനുള്ള നിർദ്ദേശം എടിഎമ്മിൽ നിന്ന് ലഭിക്കും. ഗാർഡുകൾ ശ്രദ്ധിച്ചില്ലെങ്കിലും ഇക്കാര്യങ്ങളിൽ ക്യാമറ ശ്രദ്ധ പുലർത്തും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ 2,600 എടിഎമ്മുകളിൽ 300 ഓളം സിസ്റ്റങ്ങൾ ഇത്തരത്തിൽ സുരക്ഷിതമാണ്. ബാങ്കിന്റെ ഹെഡ് ഓഫീസിലും വെണ്ടർ ഓഫീസിലും ഒരു കൺട്രോൾ റൂം വഴി എടിഎമ്മുകളിൽ ശ്രദ്ധ പുലർത്താനും ഇത് സഹായിക്കുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications