സ്വർണ വിലയിലെ കുതിപ്പ് തുടരുന്നു. ഇന്നലത്തെ വിലയേക്കാൾ പവന് 160 രൂപ വർദ്ധിച്ച് 28880 രൂപയ്ക്കാണ് ഇന്ന് കേരളത്തിൽ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3610 രൂപയാണ് ഇന്നത്തെ വില. സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. ഈ മാസം സ്വർണ വില കുത്തനെ ഉയരുകയായിരുന്നു. ആഗസ്റ്റ് ഒന്നിന് 25680 രൂപയായിരുന്നു സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. പിന്നീട് വില കുതിച്ചുയർന്നു. ഒരു മാസത്തിനിടെ പവന് 3200 രൂപയാണ് വർദ്ധിച്ചത്.
എംസിഎക്‌സിലെ വില
എംസിഎക്‌സിലെ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകളുടെ വില 10 ഗ്രാമിന് 0.22 ശതമാനം ഉയർന്ന് 39,251 രൂപയിലെത്തി. ഈ ആഴ്ച ആദ്യം 39,340 രൂപ വരെ എത്തിയിരുന്നു. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോഗ്രാമിന് 0.42 ശതമാനം ഉയർന്ന് 46,841 രൂപയിലെത്തി. ഇന്നലെ റെക്കോർഡ് വിലയായ 46,925 രൂപയാണ് വെള്ളിയ്ക്ക് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ്ണം, വെള്ളി വിലകളെ ഇന്ത്യൻ വിപണികളിലെ റെക്കോഡ് ഉയരത്തിലെത്തിച്ചത്.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,540 ഡോളറിലെത്തി. ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,556 ഡോളർ കഴിഞ്ഞ ആഴ്ച്ച രേഖപ്പെടുത്തിയിരുന്നു. അതേസമയം, വെള്ളി വില 0.85 ശതമാനം ഉയർന്ന് രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ ഔൺസിന് 18.32 ഡോളറിലെത്തി.
വില കൂടാൻ കാരണം
യുഎസ് - ചൈന വ്യാപാര പിരിമുറുക്കങ്ങൾ വർദ്ധിച്ചതും ആഗോള മാന്ദ്യത്തിന്റെ ആശങ്കകൾ നിലനിൽക്കുന്നതുമാണ് ഈ വർഷം സ്വർണത്തിന്റെ വില ഇത്രയും ഉയരാൻ കാരണം. ഈ വർഷം ഇതുവരെ സ്വർണ വില 20 ശതമാനത്തിലധികമാണ് ഉയർന്നിരിക്കുന്നത്. ആഗോള ധനവിപണിയിലെ പ്രതിസന്ധിയും ഇക്വിറ്റി മാർക്കറ്റുകളിലെയും കറൻസി മാർക്കറ്റുകളിലെയും ചാഞ്ചാട്ടവും മൾട്ടി ലോ ബോണ്ട് വരുമാനവും നിക്ഷേപകരെ സ്വർണ്ണ ഇടിഎഫുകളിലേക്ക് അടുപ്പിക്കാനും കാരണമായി.
സ്വർണം വാങ്ങൽ
ലോകമെമ്പാടുമുള്ള പല സെൻട്രൽ ബാങ്കുകളും സ്വർണം വാങ്ങുന്നതും ധനകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ഹോൾഡിംഗ് വൈവിധ്യവത്കരിക്കാൻ ശ്രമിക്കുന്നതും സ്വർണത്തിന്റെ വില വർദ്ധനവിനെ പിന്തുണച്ചിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ഇന്ത്യയിൽ സ്വർണ വില ഉയർന്നതോടെ പലരും കൈയിലുള്ള സ്വർണം വിൽക്കാനുള്ള ശ്രമത്തിലാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications