റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. നടപ്പു സാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് തിരിച്ചുപിടിക്കലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന അജണ്ട. ഉപഭോഗ ഡിമാന്‍ഡും സ്വകാര്യ നിക്ഷേപവും പുനരുജ്ജീവപ്പിക്കാനുള്ള നടപടികള്‍ക്കും റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കുന്നുണ്ട്.
നിലവില്‍ 6.9 ശതമാനം ജിഡിപി വളര്‍ച്ചയാണ് കേന്ദ്ര ബാങ്ക് പ്രവചിക്കുന്നത്. 2019-20 സാമ്പത്തികവര്‍ഷം ആദ്യപാദം ജിഡിപി വളര്‍ച്ച 5.8 ശതമാനം മുതല്‍ 6.6 ശതമാനം വരെ കുറിക്കാം. 7.3 ശതമാനം മുതല്‍ 7.5 ശതമാനം വരെയാണ് രണ്ടാംപാദത്തില്‍ റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ചാ നിരക്ക്.

ഈ അവസരത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന നിര്‍ണായക വിലയിരുത്തലുകള്‍ ചുവടെ പരിശോധിക്കാം.
1. രാജ്യത്ത് കറന്‍സിയുടെ ഉപയോഗം 17 ശതമാനം കൂടി. കറന്‍സിയുടെ ആകെ മൂല്യം 21.10 ട്രില്യണ്‍ രൂപയില്‍ എത്തിനില്‍ക്കുന്നു.
2. ഇന്ത്യയുടെ സമ്പദ്ഘടനയുടെ സമീപകാല ചിത്രത്തില്‍ അനിശ്ചിതത്വങ്ങള്‍ ഏറെയുണ്ട്.
3. ആഭ്യന്തര ഡിമാന്‍ഡ് വളരെയേറെ കുറഞ്ഞു. സ്വകാര്യ നിക്ഷേപവും ഉപഭോഗവും കൂട്ടാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണം.
4. IL & FS പ്രതിസന്ധിക്ക് ശേഷം വാണിജ്യ മേഖലയ്ക്ക് ബാങ്കിതര സാമ്പത്തിക സേവന മേഖല നല്‍കിവരുന്ന വായ്പാ സഹായങ്ങള്‍ 20 ശതമാനത്തോളം കുറഞ്ഞു.
5. നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ 6,801 തട്ടിപ്പു കേസുകള്‍ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 71,542.93 കോടി രൂപയാണ് ഈ ഇനത്തില്‍ ബാങ്കുകള്‍ക്ക് നഷ്ടം സംഭവിച്ചിരിക്കുന്നത്.
6. അധിക കരുതല്‍ ധനത്തില്‍ നിന്നും 52,637 കോടി രൂപ സര്‍ക്കാരിന് കൈമാറി സാഹചര്യത്തില്‍, റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം 1,96,344 കോടി രൂപയില്‍ എത്തിനില്‍ക്കുകയാണ്.
7. കഴിഞ്ഞ സാമ്പത്തികവര്‍ഷം റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം 2.32 ലക്ഷം കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തികവര്‍ഷമിത് 1.96 ലക്ഷം കോടി രൂപയായി ചുരുങ്ങി.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
