അടുത്ത മാസം ചില ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് 25% കുറയ്ക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ബുക്കിംഗ് കുറഞ്ഞ ട്രെയിനുകളിലായിരിക്കും നിരക്കിൽ 25% കിഴിവ് ഏർപ്പെടുത്തുക. ശതാബ്ദി എക്സ്പ്രസ്, തേജസ് എക്സ്പ്രസ്, ഗാട്ടിമാൻ എക്സ്പ്രസ്, ഡബിൾ ഡെക്കർ, ഇന്റർസിറ്റി ട്രെയിനുകൾ തുടങ്ങിയവയിൽ സെപ്റ്റംബർ മുതൽ ഈ കിഴിവ് നൽകുമെന്ന് റെയിൽവേ അറിയിച്ചു. ടിക്കറ്റ് വിൽപ്പന വർദ്ധിപ്പിക്കുന്നതിനായാണ് റെയിൽവേ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
മറ്റ് ഓഫറുകൾ
ഈ കിഴിവ് ലഭിക്കുമ്പോൾ ഫ്ലെക്സി-ഫെയർ സ്കീം അല്ലെങ്കിൽ ശതാബ്ദി എക്സ്പ്രെസിലെ ഗ്രേഡഡ് ഡിസ്കൗണ്ട് തുടങ്ങി മറ്റ് കിഴിവുകൾ ലഭിക്കുകയില്ല. ടിക്കറ്റ് ബുക്കിംഗ് 50 ശതമാനത്തിൽ താഴെയുള്ള ട്രെയിനുകൾക്ക് മാത്രമേ 25 ശതമാനം ടിക്കറ്റ് കിഴിവ് പദ്ധതിക്ക് അർഹതയുള്ളൂവെന്നും റെയിൽവേ അറിയിച്ചു.
ഓഫർ നിരക്ക്
അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 25% വരെയാണ് ഇളവുകൾ ലഭിക്കുക. എന്നാൽ റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് ചാർജ്, ജിഎസ്ടി മുതലായ മറ്റ് ചാർജുകൾ പ്രത്യേകം ബാധകമാകും. ടിക്കറ്റിന് ഇളവ് നൽകുന്നതിനൊപ്പം കാറ്ററിംഗ് സർവ്വീസ് ഓപ്ഷണൽ ആക്കുന്നതിനുള്ള വ്യവസ്ഥയും യാത്രക്കാർക്ക് ലഭിക്കും.
കിഴിവ് എത്ര കാലം?
റെയിൽവേയുടെ പുതിയ 25% കിഴിവുള്ള ടിക്കറ്റ് നിരക്ക് മുഴുവൻ വർഷത്തേക്കോ വർഷത്തിന്റെ അവസാനം ഭാഗം വരെയോ ചില മാസത്തിലോ സീസണിലോ അല്ലെങ്കിൽ പ്രവൃത്തി ദിവസങ്ങളിലോ വാരാന്ത്യത്തിലോ എന്നിങ്ങനെ അതത് ട്രെയിനിന്റെ ടിക്കറ്റ് ബുക്കിംഗ് ശതമാനത്തിന് അനുസരിച്ച് വ്യത്യാസപ്പെടാം. ചെയർ കാർ, എക്സിക്യൂട്ടീവ് ക്ലാസ് സീറ്റിംഗ് എന്നിവയുള്ള എല്ലാ ട്രെയിനുകളിലെയും ടിക്കറ്റ് ബുക്കിംഗ് സെപ്റ്റംബർ 30 നകം അവലോകനം ചെയ്യാനും ഉചിതമായ നടപടി സ്വീകരിക്കാനും റെയിൽവേ എല്ലാ മേഖലാ അധികാരികളോടും നിർദ്ദേശിച്ചിച്ചുണ്ട്.
പദ്ധതിയുടെ ലക്ഷ്യം
ടിക്കറ്റ് ബുക്കിംഗ് വർദ്ധിപ്പിക്കുകയും റെയിൽവേയുടെ വരുമാനം മെച്ചപ്പെടുത്തുകയുമാണ് ഈ പുതിയ ഡിസ്കൗണ്ട് ടിക്കറ്റ് പദ്ധതിയുടെ ലക്ഷ്യം. ചെന്നൈ സെൻട്രൽ-മൈസുരു ശതാബ്ദി എക്സ്പ്രസ്, അഹംദാബാദ്-മുംബൈ സെന്റർ ശതാബ്ദി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ നിലവിൽ 25 ശതമാനം ഡിസ്കൗണ്ട് ബാധകമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
