ആശ്വാസം, സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,570 രൂപയും പവന് 28,560 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ആഗസ്റ്റ് 29 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണം. പവന് 28,880 രൂപയും ഗ്രാമിന് 3,610 രൂപയുമായിരുന്നു ആഗസ്റ്റ് 29 ലെ റെക്കോര്‍ഡ് നിരക്ക്. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,529.28 ഡോളറാണ് ഇന്നത്തെ നിരക്ക്.

 

സാധാരണക്കാരന് സ്വര്‍ണം വാങ്ങുക എന്നത് സ്വപ്നമായി മാറുക എന്ന സ്ഥിതിയിലേക്കേണ് സ്വര്‍ണ വില നീങ്ങുന്നത്. കേരളത്തില്‍ വിവാഹസീസണ്‍ അടുത്തതും ഓണക്കാലമായതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുള്ളത്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 6000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് 22,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 90 ഡോളറിനടുത്താണ് സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.

 

<strong>ഇന്ത്യയിലെ ഏറ്റവും വലിയ ഡെലിവറി സ്റ്റേഷന്‍ പുനേയില്‍ ആരംഭിക്കാനൊരുങ്ങി ആമസോണ്‍</strong> ഇന്ത്യയിലെ ഏറ്റവും വലിയ ഡെലിവറി സ്റ്റേഷന്‍ പുനേയില്‍ ആരംഭിക്കാനൊരുങ്ങി ആമസോണ്‍

ആശ്വാസം, സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി

ആഗോളതലത്തില്‍ സാമ്പത്തിക തളര്‍ച്ച നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. ഉത്സവ സീസണ്‍ ആരംഭിച്ചതോടെ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപരികള്‍ പറയുന്നത്.2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്തെങ്ങും വില വലിയ തോതില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

<strong> സ്വര്‍ണ്ണ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം</strong> സ്വര്‍ണ്ണ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സ്വര്‍ണ വില കുതിച്ചുയരുന്നതിനാല്‍ ജ്വല്ലറികളില്‍ വില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്.ഉയര്‍ന്ന വിലയ്ക്ക് കാരണമായ ആഭരണങ്ങള്‍ കൂടുതല്‍ ആളുകള്‍ വില്‍ക്കുന്നതിനാല്‍ ജ്വല്ലറികള്‍ സ്‌ക്രാപ്പ് വിതരണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് .വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 213 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

Read more about: gold സ്വര്‍ണം
English summary

ആശ്വാസം, സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി

gold price going down today
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X