ഇന്ത്യയുടെ ഒന്നാം പാദ ജിഡിപി നിരക്ക് ഇന്ന് പുറത്തുവിടും; പ്രതീക്ഷകളും ആശങ്കകളും ഇവയാണ്

ഇന്ത്യയുടെ ഈ വർഷത്തെ ഒന്നാം പാദ ജിഡിപി നിരക്ക് ഇന്ന് വൈകുന്നേരം 5.30യ്ക്ക് ശേഷം പുറത്തുവിടും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർത്ത കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ വേഗതയിലായിരിക്കുമെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. ഈ ആശങ്കകളെ ശക്തിപ്പെടുത്തുന്നതായിരുന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നലെ പുറത്തു വിട്ട വാർഷിക റിപ്പോർട്ട്. മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി അടുത്ത കുറച്ച് മാസങ്ങളിലും ആർബിഐ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. സെൻട്രൽ ബാങ്ക്, പ്രധാന ബ്രോക്കറേജ് ഹൗസുകൾ, റേറ്റിംഗ് ഏജൻസികൾ ഒന്നാം പാദ ജിഡിപിയെക്കുറിച്ച് പ്രതീക്ഷിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

സാമ്പത്തിക സർവേ

സാമ്പത്തിക സർവേ

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ തയ്യാറാക്കിയ സാമ്പത്തിക സർവേ ബജറ്റിന് മുന്നോടിയായ ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. 2020 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 7 ശതമാനമാകുമെന്നാണ് സാമ്പത്തിക സർവേ പ്രവചനം. സ്ഥിരതയുള്ള മാക്രോ ഇക്കണോമിക് സ്ഥിതിയാണ് ഈ സാമ്പത്തിക വർഷത്തെ ഉയർന്ന വളർച്ചാ പ്രവചനത്തിന് പിന്നിലെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

റിസർവ് ബാങ്ക്

റിസർവ് ബാങ്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ഓഗസ്റ്റിലെ വായ്പാനയ യോ​ഗത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി കുറച്ചു. ജൂൺ മാസത്തിലെ ധനനയത്തിൽ ജിഡിപി വളർച്ചാ നിരക്ക് 7.2 ശതമാനത്തിൽ നിന്ന് 7 ശതമാനമായും കുറച്ചിരുന്നു. 2019-20 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം താഴേയ്ക്കായിരിക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ജിഡിപി വളർച്ചാ നിരക്ക് 5.8 ശതമാനത്തിനും 6.6 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

സിഎൽഎസ്എ

സിഎൽഎസ്എ

ആദ്യ പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന ഡാറ്റ മന്ദഗതിയിലുള്ള വളർച്ചയെ പ്രതിനിധീകരിക്കുന്നതായിരിക്കുമെന്നും പ്രതിമാസ സൂചകങ്ങൾ തന്നെ ഇത് വ്യക്തമാക്കുന്നതാണെന്നും സി‌എൽ‌എസ്‌എ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ രണ്ടാം പാദത്തിലും ഇതേ ട്രെൻഡ് തന്നെ തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയിലെ ജിഡിപിയേക്കാൾ 0.2 മുതൽ 0.3 ശതമാനം പോയിൻറ് കുറവായിരിക്കും ഇത്തവണത്തേത് എന്നാണ് സിഎൽഎസ്എയുടെ പ്രവചനം.

ഇന്ത്യ റേറ്റിംഗ്സ്

ഇന്ത്യ റേറ്റിംഗ്സ്

ഇന്ത്യ റേറ്റിംഗ് രാജ്യത്തിന്റെ വളർച്ചാ നിരക്ക് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.7 ശതമാനമായാണ് പ്രവചിച്ചിരിക്കുന്നത്. വളർച്ചയിൽ കുറവ് വരുന്ന തുടർച്ചയായ മൂന്നാമത്തെ വർഷമാണിതെന്നും ത്രൈമാസ അടിസ്ഥാനത്തിൽ ജിഡിപി വളർച്ച കുറയുന്ന തുടർച്ചയായ അഞ്ചാം പാദമായിരിക്കും ഏപ്രിൽ -ജൂൺ പാദമെന്നും ഇന്ത്യ റേറ്റിംഗ്സ് പറയുന്നു.

മൂഡീസ് നിക്ഷേപ സേവനങ്ങൾ

മൂഡീസ് നിക്ഷേപ സേവനങ്ങൾ

ഇന്ത്യയുടെ ജി.ഡി.പി. വളർച്ചനിരക്ക് സാമ്പത്തികസേവന സ്ഥാപനമായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് 6.2 ശതമാനമാക്കി താഴ്ത്തി. ഈവർഷം 6.8 ശതമാനം വളർച്ച നേടുമെന്നായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്. അടുത്തവർഷത്തെ വളർച്ചനിരക്കിലും അവർ 0.6 ശതമാനത്തിന്റെ കുറവുവരുത്തിയിട്ടുണ്ട്.

malayalam.goodreturns.in

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X