മെട്രോ ട്രെയിനുകളില്‍ 25 കിലോഭാരമുള്ള ബാഗുമായി കയറാം; ഭവന-നഗരകാര്യ മന്ത്രാലയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്തെ മെട്രോ ടെയിനുകളില്‍ യാത്രക്കാര്‍ക്ക് ഇനി മുതല്‍ 25 കിലോ ഭാരമുള്ള ബാഗ് ഒപ്പം കൊണ്ടു പോകാം. 15 കിലോഗ്രാം വരെയുള്ള ബാഗുകള്‍ക്കാണ് നേരത്തെ അനുമതിയുണ്ടായിരുന്നത്. ഓഗസ്റ്റ് 27 ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അറിയിച്ച ചട്ടമനുസരിച്ച്, 25 കിലോഗ്രാം വരെ ഭാരമുള്ള ഒരു ബാഗ് മാത്രമേ അനുവദിക്കൂ, ബണ്ടിലുകളുടെ ബാഗേജ് മെട്രോ ട്രെയിനുകളില്‍ അനുവദിക്കില്ല.ഭവന-നഗരകാര്യ മന്ത്രാലയം അറിയിച്ചു. 2014ലെ മെട്രോ റെയില്‍വേ (ടിക്കറ്റ് ആന്‍ഡ് കാരിയേജ്) ചട്ടങ്ങളില്‍ അടുത്തിടെ ഭേദഗതി വരുത്തിയിരുന്നു.

 

ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് 80 സെന്റീമീറ്റര്‍ താഴെ നീളവും 50 സെന്റീമീറ്റര്‍ വരെ വീതിയും 30 സെന്റീമീറ്റര്‍ പരമാവധി ഉയരവും 25 കിലോ ഭാരവുമുള്ള ഒരു ബാഗ് മെട്രോ അഡ്മിനിസ്ട്രേഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കൊണ്ടു പോകാന്‍ സാധിക്കും. 2014 ലെ നിയമത്തില്‍ 60, 45, 25 സെന്റിമീറ്റര്‍, 15 കിലോ ഗ്രാം നിബന്ധനയാണുണ്ടായിരുന്നത്. ഡല്‍ഹിയിലെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈന്‍ പോലുള്ള പ്രത്യേക എയര്‍പോര്‍ട്ട് മെട്രോ ലൈനുകളില്‍ സഞ്ചരിക്കുന്നവര്‍ക്കും ബാഗേജ് നിയമം പരിഷ്‌കരിച്ചിട്ടുണ്ട്.എയര്‍പോര്‍ട്ട് മെട്രോ ട്രെയിനുകളില്‍ ബണ്ടിലുകളുടെ രൂപത്തിലുള്ള ബാഗേജുകളും അനുവദിക്കില്ല.

രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകളില്‍ വന്‍കുതിപ്പ്

മെട്രോ ട്രെയിനുകളില്‍ 25 കിലോഭാരമുള്ള ബാഗുമായി കയറാം; ഭവന-നഗരകാര്യ മന്ത്രാലയം

എയര്‍പോര്‍ട്ട് കണക്ഷനായി ഒരു പ്രത്യേക മെട്രോ ലൈനിന്റെ കാര്യത്തില്‍, മെട്രോ റെയില്‍വേയില്‍ യാത്ര ചെയ്യുമ്പോള്‍, വ്യക്തിഗത സാധനങ്ങള്‍ അടങ്ങിയ രണ്ട് ബാഗേജുകള്‍ ഒഴികെയുള്ള വസ്തുക്കള്‍ 90 സെന്റിമീറ്റര്‍ നീളവും 75 സെന്റീമീറ്റര്‍ വീതിയും 45 സെന്റീമീറ്റര്‍ ഉയവും 32 കിലോഗ്രാം മൊത്തം ഭാരവും കൈവശം വയ്ക്കരുത്. കൂടാതെ മെട്രോ സര്‍വീസുകളുടെ ഇടവേള രണ്ടര മിനിറ്റാക്കി ചുരുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) അറിയിച്ചു. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണിത്.

Read more about: metro മെട്രോ
English summary

മെട്രോ ട്രെയിനുകളില്‍ 25 കിലോഭാരമുള്ള ബാഗുമായി കയറാം:ഭവന-നഗരകാര്യ മന്ത്രാലയം

Metro passengers in India can now carry one bag weighing up to 25 Kg
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X