നടപ്പു സാമ്പത്തിക വര്‍ഷം ആദ്യപാദം രാജ്യം കുറിച്ച ജിഡിപി വളര്‍ച്ചാനിരക്ക് അറിയാനുള്ള ആകാംക്ഷയിലാണ് ഇന്ത്യന്‍ സാമ്പത്തിക രംഗം. സെന്‍ട്രല്‍ സ്റ്റാറ്റിക്സ് ഓഫീസ് ഏപ്രില്‍ - ജൂണ്‍ കാലയളവിലെ (Q1) കണക്കുകള്‍ വൈകാതെ പുറത്തുവിടും. ഇക്കഴിഞ്ഞ മാര്‍ച്ച് പാദം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞിരുന്നു. കാര്‍ഷിക, നിര്‍മ്മാണ, ഉത്പാദന, കച്ചവട മേഖലകള്‍ നേരിട്ട മാന്ദ്യമാണ് ജിഡിപി നിരക്ക് ഇത്രയേറെ താഴാന്‍ അന്ന് കാരണം.

ഇതേസമയം, ജൂണ്‍ പാദമെത്തുമ്പോഴും ചിത്രത്തില്‍ വലിയ മാറ്റമില്ല. നാമമാത്രമായ വളര്‍ച്ച മാത്രമേ ഈ മേഖലകളെല്ലാം കൈവരിച്ചിട്ടുള്ളൂ. ആഗോള സമ്പദ്ഘടന പ്രതിസന്ധി നേരിടുന്ന പശ്ചാലത്തില്‍ ജൂണ്‍ പാദത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തിലും താഴെപോകുമോയെന്ന ആശങ്ക സമ്പദ്മേഖലയ്ക്കുണ്ട്. രാജ്യത്തിന്റെ വളര്‍ച്ച മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന സൂചനകള്‍ ഇപ്പോള്‍ ശക്തമാണ്. ഏപ്രില്‍ - ജൂണ്‍ കാലഘട്ടത്തില്‍ വ്യവസായ ഉത്പാദന സൂചിക കുത്തനെ ഇടിഞ്ഞു. ഉത്പാദന, ഖനന മേഖലകളിലാണ് നഷ്ടം കൂടുതല്‍. ആകെ 3.6 ശതമാനം വളര്‍ച്ച മാത്രമേ ഇക്കാലയളവില്‍ സൂചിക കുറിച്ചിട്ടുള്ളൂ. മുന്‍വര്‍ഷം ഇതേസമയത്ത് 5.1 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.

ഇന്നലെ പുറത്തുവന്ന റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലും ഇന്ത്യന്‍ സമ്പദ്ഘടനയുടെ ആശങ്കാജനകമായ സ്ഥിതിവിവരം കാണാം. ഉപഭോക്തൃ ഡിമാന്റും വിദേശ നിക്ഷേപവും രാജ്യത്ത് കുറഞ്ഞിരിക്കുന്നു. ജൂണിലെത്തുമ്പോള്‍ വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍ ഉള്‍പ്പെടുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ഉത്പാദനം 71 ശതമാനമാണ് ഇടിഞ്ഞത്. വാഹന വായ്പാ വളര്‍ച്ചയും അഞ്ചു ശതമാനം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലു പാദങ്ങളിലെ കണക്കുകളിലും ഇടിവ് തുടരുന്ന സാഹചര്യത്തില്‍ ഇത്തവണയും ജിഡിപി വളര്‍ച്ചാ നിരക്ക് പ്രതീക്ഷ നല്‍കില്ലെന്നാണ് സൂചന.

കാര്‍ഷിക, ഉത്പാദന, കെട്ടിട നിര്‍മ്മാണ മേഖലകളെല്ലാം തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. മാര്‍ച്ച് പാദം മൂലധന രൂപീകരണം 3.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതാണ് സമ്പദ്ഘടനയെ അലട്ടുന്ന മറ്റൊരു ആശങ്ക. ഏപ്രില്‍ - ജൂണ്‍ കാലഘട്ടത്തില്‍ സിമന്റ്, സ്റ്റീല്‍, മൂലധന ചരക്കുകളുടെ ഉത്പാദനവും ഉപഭോഗവും കുറഞ്ഞതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ മൂലധന രൂപീകരണം ഇനിയും ഇടിയാനാണ് സാധ്യത.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications