നിങ്ങളുടെ കൈയിൽ 500 രൂപ നോട്ടുകളുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കുക. കാരണം രാജ്യത്ത് 500 രൂപ നോട്ടുകളുടെ കള്ളനോട്ടുകൾ ധാരാളം ഇറങ്ങുന്നതായി റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് പുതുതായി രൂപകൽപ്പന ചെയ്ത 500 രൂപ നോട്ടുകളുടെ വ്യാജ നോട്ടുകളുടെ എണ്ണം 121 ശതമാനവും 2000 രൂപയുടെ വ്യാജ നോട്ടുകൾ 21.9 ശതമാനവും വർദ്ധിച്ചതായാണ് ആർബിഐയുടെ റിപ്പോർട്ട്. നോട്ട് അസാധുവാക്കലിനു ശേഷവും കള്ളനോട്ടുകളുടെ പ്രചാരത്തിൽ കുറവില്ലെന്നാണ് റിസർവ് ബാങ്ക് പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് പറയുന്നത്.
കണക്കുകൾ ഇങ്ങനെ
500 രൂപയുടെ പഴയ മഹാത്മാഗാന്ധി പരമ്പരയിൽപ്പെട്ട 971 കള്ളനോട്ടുകളും പുതിയ ഡിസൈനിലുള്ള 21,865 കള്ളനോട്ടുകളുമാണ് ഇത്തവണ പിടിച്ചെടുത്തത്. രണ്ടായിരം രൂപയുടെ 21,847 കള്ളനോട്ടുകളാണ് കണ്ടെത്തിയത്. മുൻവർഷമിത് 17,929 എണ്ണമായിരുന്നു.
200 രൂപ നോട്ട്
2017 ഓഗസ്റ്റിൽ അവതരിപ്പിച്ച 200 രൂപയുടെ പുതിയ നോട്ടിന്റെയും വ്യാജൻ ഇറങ്ങിയിട്ടുണ്ട്. 200 രൂപയുടെ 12,728 വ്യാജ നോട്ടുകളാണ് ഈ വർഷം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം വെറും 79 വ്യാജ നോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ വർഷം വ്യാജ നോട്ടുകളുടെ എണ്ണം കുത്തനെ ഉയർന്നതായി റിസർവ് ബാങ്ക് അറിയിച്ചു.
മറ്റ് നോട്ടുകൾ
10 രൂപ, 20 രൂപ, 50 രൂപ എന്നിവയുടെ വ്യാജ നോട്ടുകൾ യഥാക്രമം 20.2 ശതമാനം, 87.2 ശതമാനം, 57.3 ശതമാനം എന്നിങ്ങനെയും വർദ്ധിച്ചിട്ടുണ്ടെന്നാണ് റിസർവ് ബാങ്കിന്റെ കണ്ടെത്തൽ. എന്നാൽ 100 രൂപയുടെ വ്യാജ നോട്ടുകൾ ഇത്തവണ 7.5 ശതമാനം കുറയുകയാണ് ചെയ്തിരിക്കുന്നത്. പഴയ ഡിസൈനിലുള്ള 100 രൂപ നോട്ടുകളുടെ വ്യാജനാണ് കൂടുതലും കണ്ടെത്തുന്നത്.
കണ്ടെത്തിയത് എവിടെ?
ബാങ്കിംഗ് മേഖലയിൽ 2018-19 ൽ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളിൽ 5.6 ശതമാനം റിസർവ് ബാങ്കിലും 94.4 ശതമാനം മറ്റ് ബാങ്കുകളിലും കണ്ടെത്തിയതായും റിസർവ് ബാങ്ക് അറിയിച്ചു. സെക്യൂരിറ്റി പ്രിന്റിംഗിനായി മൊത്തം ചെലവ് 2018 ജൂലൈ 1 മുതൽ 2019 ജൂൺ 30 വരെ 48.11 ബില്യൺ രൂപയായിരുന്നുവെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ വർഷം ഇത് 49.12 ബില്യൺ രൂപയായിരുന്നു.
മുഷിഞ്ഞ നോട്ടുകൾ
ബാങ്കുകളിൽ മാറിയെടുക്കുന്ന മുഷിഞ്ഞ നോട്ടുകളിൽ 83.3 ശതമാനവും 100, 10 രൂപാ നോട്ടുകളാണ്. 100 രൂപയുടെ 379.5 കോടി മുഷിഞ്ഞ നോട്ടുകളും പത്തു രൂപയുടെ 652.4 കോടി മുഷിഞ്ഞ നോട്ടുകളും 2018-19 കാലത്ത് നശിപ്പിച്ചിട്ടുണ്ട്. രണ്ടായിരം രൂപയുടെ മുഷിഞ്ഞതും കീറിയതുമായ പത്തുലക്ഷം നോട്ടുകൾ നശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
