സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 80രൂപ കുറഞ്ഞ് 28,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3560 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വര്‍ണ വില 28560 രൂപയായി കുറിഞ്ഞിരുന്നു. സാധാരണക്കാരന് സ്വര്‍ണം വാങ്ങുക എന്നത് സ്വപ്നമായി മാറുക എന്ന സ്ഥിതിയിലേക്കേണ് സ്വര്‍ണ വില നീങ്ങുന്നത്.
കേരളത്തില്‍ വിവാഹസീസണ് അടുത്തതും ഓണക്കാലമായതുമാണ് സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 6000 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് കൂടിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ന് 22,000 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 90 ഡോളറിനടുത്താണ് സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.

സ്വര്‍ണ വില കുതിച്ചുയരുന്നതിനാല്‍ ജ്വല്ലറികളില്‍ വില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്. ഉയര്‍ന്ന വിലയ്ക്ക് കാരണമായ ആഭരണങ്ങള്‍ കൂടുതല്‍ ആളുകള്‍ വില്‍ക്കുന്നതിനാല്‍ ജ്വല്ലറികള്‍ സ്ക്രാപ്പ് വിതരണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 213 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇറക്കുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
ആഗോളതലത്തില്‍ സാമ്പത്തിക തളര്‍ച്ച നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകുന്നതാണ് വിലയില്‍ പ്രതിഫലിക്കുന്നത്. ഉത്സവ സീസണ് ആരംഭിച്ചതോടെ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപരികള്‍ പറയുന്നത്. 2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്തെങ്ങും വില വലിയ തോതില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും സ്വര്‍ണവില കൂടാന്‍ സാധ്യതയുണ്ടെന്ന് ബിസിനസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications