ട്രെയിൻ യാത്രക്കാരുടെ കീശ കീറും; നാളെ മുതൽ ഓൺലൈൻ ടിക്കറ്റുകൾക്ക് നിരക്ക് കൂടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ ചെലവ് കൂടും. ഇ-ടിക്കറ്റുകള്‍ക്ക് സര്‍വീസ് നിരക്ക് ഈടാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. നോണ്‍-എസി ക്ലാസ് ടിക്കറ്റുകള്‍ക്ക് 15 രൂപയാണ് സര്‍വീസ് നിരക്ക്. എസി ക്ലാസ് ടിക്കറ്റുകള്‍ക്ക് സര്‍വീസ് നിരക്ക് 30 രൂപയായി ഉയരും. ഓഗസ്റ്റ് 30 -ന് പുറത്തിറക്കിയ ഉത്തരവിലാണ് ഇ-ടിക്കറ്റുകള്‍ക്ക് സര്‍വീസ് നിരക്ക് ഈടാക്കുമെന്ന കാര്യം ഐആര്‍സിടിസി വ്യക്തമാക്കിയത്.

 
ട്രെയിൻ യാത്രക്കാരുടെ കീശ കീറും; നാളെ മുതൽ ഓൺലൈൻ ടിക്കറ്റുകൾക്ക് നിരക്ക് കൂടും

സര്‍വീസ് നിരക്കിന് പുറമെ ജിഎസ്ടി നിരക്കും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ബാധകമാണ്. മൂന്നു വര്‍ഷം മുന്‍പാണ് ഇ-ടിക്കറ്റുകള്‍ക്കുള്ള സര്‍വീസ് നിരക്ക് ഇന്ത്യന്‍ റെയില്‍വേ പിന്‍വലിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഡിജിറ്റല്‍ പെയ്‌മെന്റ് പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നടപടി. ഓഗസ്റ്റ് ആദ്യവാരമാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ക്ക് സര്‍വീസ് നിരക്ക് പുനഃസ്ഥാപിക്കാനുള്ള അനുമതി ഐആര്‍സിടിക്ക് (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) റെയില്‍വേ ബോര്‍ഡ് നല്‍കിയത്.

 
ട്രെയിൻ യാത്രക്കാരുടെ കീശ കീറും; നാളെ മുതൽ ഓൺലൈൻ ടിക്കറ്റുകൾക്ക് നിരക്ക് കൂടും

സര്‍വീസ് നിരക്കുകള്‍ പുനഃസ്ഥാപിക്കുന്നതോടെ ഓണ്‍ലൈന്‍ ബുക്കിങ് മേഖലയില്‍ നേരിടുന്ന നഷ്ടം കുറയുമെന്നാണ് ഐര്‍സിടിസിയുടെ വിലയിരുത്തല്‍. സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് 2016-17 സാമ്പത്തിക വര്‍ഷം ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിങ് വരുമാനത്തില്‍ 26 ശതമാനം ഇടിവ് സംഭവിച്ചെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

Read more about: railway റെയിൽവേ
English summary

ട്രെയിൻ യാത്രക്കാരുടെ കീശ കീറും; നാളെ മുതൽ ഓൺലൈൻ ടിക്കറ്റുകൾക്ക് നിരക്ക് കൂടും

IRCTC Will Restore Service Charges For E-Tickets From September 1. Read in Malayalam.
Story first published: Saturday, August 31, 2019, 16:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X