ഓഗസ്റ്റ് 31 വരെ ബാങ്കുകളിൽ നിന്നോ പോസ്റ്റോഫീസുകളിൽ നിന്നോ ഒരു കോടിയിലധികം പണം പിൻവലിച്ചവർക്ക് സെപ്റ്റംബർ 1 മുതൽ കൂടുതൽ പണം പിൻവലിക്കലിന് 2% നികുതി നൽകേണ്ടി വരും. നികുതി നിയമത്തിലെ ഈ പുതിയ വ്യവസ്ഥ സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.
നികുതി നൽകേണ്ടത് ആര്?
2019 ലെ ധനകാര്യ (2) നിയമത്തിൽ അവതരിപ്പിച്ച ടിഡിഎസ് വ്യവസ്ഥ അനുസരിച്ച്, ഒരു സാമ്പത്തിക വർഷം നടത്തിയ പിൻവലിക്കലുകൾ ആകെ ഒരു കോടി രൂപയുടെ പരിധി കടന്നാലാണ് നികുതി നൽകേണ്ടതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) വ്യക്തമാക്കി.
വ്യവസ്ഥകൾ
ഒന്നോ അതിലധികമോ അക്കൗണ്ടുകളിൽ നിന്ന് ഒരു വ്യക്തി ബാങ്കുകൾ, സഹകരണ ബാങ്കുകൾ അല്ലെങ്കിൽ പോസ്റ്റോഫീസ് എന്നിവിടങ്ങളിൽ നിന്ന് ഒരു കോടിക്ക് മുകളിൽ പണം പിൻവലിച്ചിട്ടുണ്ടെങ്കിലാണ് ഈ വ്യവസ്ഥ അനുസരിച്ച് ടിഡിഎസ് ചുമത്തുന്നത്. എന്നിരുന്നാലും, ഈ വ്യവസ്ഥ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതിനാൽ, അതിനുമുമ്പുള്ള പണം പിൻവലിക്കൽ ടിഡിഎസിന് വിധേയമാകില്ല. എന്നിരുന്നാലും ഈ വർഷം മുഴുവനും പിൻവലിക്കലിന്റെ പരിധി കണക്കാക്കുന്നതിൽ ഇത് പരിശോധിക്കും.
ഡിജിറ്റൽ ഇടപാട്
പണത്തിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയിൽ പണ ഇടപാടുകൾ കുറച്ച് ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണ് ഇതും. കണക്കില്ലാത്ത സ്വത്തുക്കളെ കണ്ടെത്തുന്നതിനും പുതിയ പരിഷ്കാരം സഹായിക്കും. ഇതിന് വേണ്ടിയാണ് രണ്ട് ശതമാനം നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.
സിബിഡിടിയുടെ പ്രസ്താവന
സ്റ്റാർട്ടപ്പുകൾ അഭിമുഖീകരിക്കുന്ന നികുതി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സിബിഡിടി അഞ്ച് അംഗ സെൽ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു. ആദായനികുതി നിയമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനാണ് ഈ സ്റ്റാർട്ടപ്പ് സെൽ പ്രവർത്തിക്കുകയെന്നും പ്രസ്താവനയിൽ പറഞ്ഞു.
malayalam.goodretuns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
