ആഗോള വിപണികളിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയർന്നു. യുഎസും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധമാണ് ഇന്ന് വിപണിയിൽ വില വർദ്ധിപ്പിക്കാൻ കാരണം. സ്‌പോട്ട് സ്വർണം 0.4 ശതമാനം ഉയർന്ന് ഔൺസിന് 1,525.86 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകളും 0.4 ശതമാനം ഉയർന്ന് 1,535.10 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളിൽ ഒന്നായ വെള്ളി വില 0.1 ശതമാനം ഉയർന്ന് ഔൺസിന് 18.36 ഡോളറിലെത്തി.
ഞായറാഴ്ച മുതൽ യുഎസ് വിവിധ ചൈനീസ് വസ്തുക്കൾക്ക് 15% തീരുവ ചുമത്താൻ തുടങ്ങി. പാദരക്ഷകൾ, സ്മാർട്ട് വാച്ചുകൾ, ഫ്ലാറ്റ് പാനൽ ടെലിവിഷനുകൾ എന്നിവ ഉൾപ്പെടെയുള്ളവയ്ക്ക് ഇതോടെ വില ഉയരും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസാവസാനം ചൈനയുമായി ചർച്ചകൾ നടത്തുമെന്ന് പറഞ്ഞെങ്കിലും സ്വർണ്ണ വില ദീർഘകാലാടിസ്ഥാനത്തിൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം.

ഇന്ത്യയിൽ ഇന്ന് പൊതു അവധി ആയതിനാൽ ചരക്ക് ഫ്യൂച്ചർ മാർക്കറ്റുകൾ അടച്ചിട്ടിരിക്കുകയാണ്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചർ 10 ഗ്രാമിന് 38,677 രൂപ നിരക്കിലാണ് വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ചത്. അതുപോലെ, എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 47,760 രൂപയായി. ആഗോള വില വർദ്ധനവിന് പുറമേ, യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയിലെ സ്വർണ്ണ വില റെക്കോർഡിലെത്തിക്കാൻ കാരണമാണ്.
കേരളത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണത്തിന് വില മാറ്റമില്ല. പവന് 28480 രൂപയാണ് സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ സ്വർണ വില. സ്വർണത്തിന്റെ ഉയർന്ന വില ആവശ്യകതയെ ബാധിക്കുന്നുണ്ടെങ്കിലും ഓണത്തോട് അനുബന്ധിച്ച് ജ്വല്ലറികൾ ആവശ്യകത വർദ്ധിപ്പിക്കുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വിലയിൽ സ്വർണത്തിന് 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
