ഇന്ത്യൻ രൂപ (ഐഎൻആർ) ഇന്ന് യുഎസ് ഡോളറിനെതിരെ കുത്തനെ ഇടിഞ്ഞു. ഡോളറിനെതിരെ 72 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. ജിഡിപി നിരക്കിലെ ഇടിവാണ് വില ഇന്ന് വിനിമയ നിരക്ക് കുത്തനെ കുറയാൻ പ്രധാന കാരണം. ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സ്, നിഫ്റ്റി എന്നിവയിലെ ഇടിവും രൂപയുടെ ഇടിവിനെ ബാധിച്ചിട്ടുണ്ട്.
ഒരു ഡോളറിന് 71.97 രൂപ നിരക്കിൽ തുറന്ന വിപണി രൂപയുടെ ഏറ്റവും താഴ്ന്ന നിരക്കായ 72.36 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തപ്പോൾ 71.40 രൂപ ആയിരുന്നു വിനിമയ നിരക്ക്. രൂപയുടെ ഇടിവ് ആഭ്യന്തര വിപണികളിൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും നിരക്ക് ഉയർത്തി.

ജൂൺ മാസത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറഞ്ഞുവെന്ന് വെള്ളിയാഴ്ച കണക്കുകൾ പുറത്തുവിട്ടതിനെ തുടർന്നാണ് രൂപയുടെ സമ്മർദ്ദം വർദ്ധിച്ചത്. തിങ്കളാഴ്ച പുറത്തിറക്കിയ മറ്റൊരു സ്വകാര്യ സർവേയിൽ ഇന്ത്യയുടെ ഉൽപാദന മേഖല ഓഗസ്റ്റിൽ 15 മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണ് കൈവരിച്ചതെന്നും റിപ്പോർട്ട് പുറത്തു വിട്ടിരുന്നു.
ഫോറെക്സ് വ്യാപാരികൾ ന്യൂയോർക്ക് ഫെഡറൽ റിസർവ് പലിശ നിരക്ക് സംബന്ധിച്ച വിവരങ്ങളറിയാൽ ജോൺ വില്യംസ്, ഫെഡറൽ ചെയർ ജെറോം പവൽ എന്നിവരുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുകയാണ്. ജൂലൈയിൽ യുഎസ് ഫെഡറേഷൻ 10 വർഷത്തിനിടയിൽ ആദ്യമായി പലിശ നിരക്ക് വെട്ടിക്കുറച്ചു. ആഗോള മാന്ദ്യ ആശങ്കകൾക്കിടയിൽ വ്യാപാരികൾ ഈ മാസം അവസാനം മറ്റൊരു വെട്ടിക്കുറയ്ക്കൽ കൂടി പ്രതീക്ഷിക്കുന്നതായാണ് വിവരം. ആഭ്യന്തര മൂലധന വിപണികളിൽ നിന്നുള്ള മാന്ദ്യത്തെത്തുടർന്ന് ഈ വർഷം ഇതുവരെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications