സ്വർണ്ണ, വെള്ളി ആഭരണങ്ങൾ കയറ്റുമതി ചെയ്യുന്നവർക്ക് അന്താരാഷ്ട്ര എക്സിബിഷനുകളിൽ വിറ്റ ശേഷം വിലയേറിയ ലോഹങ്ങൾക്കുള്ള ഡ്യൂട്ടി ഫ്രീ സ്വർണം നൽകാൻ സർക്കാർ വീണ്ടും അനുമതി നൽകി. ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷം വിലയേറിയ ലോഹങ്ങളുടെ ഡ്യൂട്ടി ഫ്രീ നികത്തൽ സൗകര്യം നിർത്തി വച്ചിരുന്നു. വീണ്ടും നിയമം നടപ്പിലാക്കുന്നത് ഈ മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വിദേശ വ്യാപാര നയത്തിന്റെ (എഫ്‌ടിപി) ഭേദഗതി വരുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) തിങ്കളാഴ്ച ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ജെംസ് ആൻഡ് ജ്വല്ലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ജിജെഇപിസി) യുടെ ചില ഉദ്യോഗസ്ഥർ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. ഈ സൗകര്യം പുനരാരംഭിക്കാൻ കയറ്റുമതിക്കാർ കുറച്ചുകാലമായി ആവശ്യപ്പെട്ടിരുന്നതാണെന്നും അവർ വ്യക്തമാക്കി.

വിദേശ എക്സിബിഷനുകളിൽ കയറ്റുമതി ചെയ്യുന്ന അല്ലെങ്കിൽ വിൽക്കുന്ന വസ്തുക്കളുടെ കുറവ് നികത്തുന്ന പദ്ധതിയുടെ പുനരാരംഭനമാണിത്. നേരത്തെ, വിദേശ എക്സിബിഷനുകളിൽ വിൽക്കുന്ന ആഭരണങ്ങൾക്ക് ഡ്യൂട്ടി ഫ്രീ റീപ്ലിഷ്മെന്റ് ലഭിച്ചിരുന്നില്ല. അതിനാൽ കയറ്റുമതിക്കാർ വിൽപ്പന കുറച്ചു. എന്നാൽ ഇപ്പോൾ വിദേശത്ത് വിൽക്കുന്ന അളവിന് ഡ്യൂട്ടി ഫ്രീ സ്വർണം ലഭിക്കും, ഇത് കയറ്റുമതിക്ക് ഉത്തേജനം നൽകും.
രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി 2019 ഏപ്രിൽ-ജൂലൈ കാലയളവിൽ 8.5 ശതമാനം ഇടിഞ്ഞ് 9.7 ബില്യൺ ഡോളറിലെത്തി. ഈ കാലയളവിൽ സ്വർണ്ണാഭരണങ്ങൾ 4.8 ശതമാനം ഇടിഞ്ഞ് 4 ബില്യൺ ഡോളറായി. സ്വർണ്ണ ഇറക്കുമതി തീരുവ ബജറ്റിൽ 12.5 ശതമാനമായി ഉയർത്തിയത് ഈ മേഖലയുടെ വളർച്ചയെ ബാധിക്കുകയും തീരുവ രഹിത നികത്തൽ അനുവദിക്കുന്നത് വിലയേറിയ ലോഹത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
malayalam.goodreturns.in
More From GoodReturns

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications