ആഗോള ബലഹീനതകളെ മറികടന്ന് ഇന്ത്യൻ വിപണിയിൽ സ്വർണം, വെള്ളി വിലകൾ ഇന്ന് റെക്കോർഡിനടുത്ത് എത്തി. യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യം ഇന്ന് കുത്തനെ ഇടിഞ്ഞത് ഇന്ത്യൻ വിപണികളിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരാൻ കാരണമായി. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 39,109 രൂപയായും എംസിഎക്‌സിലെ വെള്ളി ഫ്യൂച്ചറുകൾ കിലോഗ്രാമിന് 0.11 ശതമാനം ഉയർന്ന് 48,682 രൂപയായും ഉയർന്നു. കഴിഞ്ഞയാഴ്ച സ്വർണ്ണ ഫ്യൂച്ചേഴ്സ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായ 39,425 രൂപയിലെത്തിയിരുന്നു.
കേരളത്തിലെ വില
കേരളത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് കുതിച്ചുയർന്നു. പവന് 160 രൂപ വർദ്ധിച്ച് 28640 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 28480 രൂപയായിരുന്നു വില. ഓഗസ്റ്റ് 29ന് സ്വർണ വില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 28880 രൂപ വരെ ഉയർന്നിരുന്നു. ഈ വർഷം ഇതുവരെ സ്വർണ വില 20% ആണ് ഉയർന്നിരിക്കുന്നത്.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ, വെള്ളി കരാറുകളുടെ വില തിങ്കളാഴ്ച യഥാക്രമം 1 ശതമാനവും 2 ശതമാനവും ഉയർന്നു. ആഗോള വിപണിയിൽ സ്വർണ വില 0.3 ശതമാനം ഇടിഞ്ഞ് 1,525 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,554.56 ഡോളറിലെത്തിയിരുന്നു. യുഎസ് ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 72.20 രൂപയിലെത്തി.
വില ഉയരാൻ കാരണം
യുഎസ്-ചൈന വ്യാപാര യുദ്ധവും ഇക്വിറ്റികൾ പോലുള്ള റിസ്ക് ആസ്തികളിലെ ചാഞ്ചാട്ടവുമാണ് സ്വർണം എന്ന സുരക്ഷിത നിക്ഷേപത്തിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിച്ചത്. ഇത് തന്നെയാണ് സ്വർണത്തിന്റെ വില ഉയരാൻ കാരണം. സ്വർണ്ണ പിന്തുണയുള്ള ഇടിഎഫുകളിലേക്കുള്ള വരവ് ഓഗസ്റ്റിൽ 100 ടണ്ണിലെത്തി. 2013 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കണിതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
യുഎസ് - ചൈന വ്യാപാരയുദ്ധം
യുഎസ് - ചൈന വ്യാപാരയുദ്ധം ആഗോളതലത്തിൽ സ്വർണ വില കുതിച്ചുയരാനുള്ള പ്രധാന കാരണമാണ്. യുഎസ് ഞായറാഴ്ച വിവിധതരം ചൈനീസ് വസ്തുക്കൾക്ക് 15% തീരുവ ചുമത്താൻ തുടങ്ങി. അതേസമയം യുഎസ് ക്രൂഡ് ഓയിലിന് ചൈനയും പുതിയ തീരുവ ചുമത്തി. യുഎസ് ഇറക്കുമതി തീരുവ സംബന്ധിച്ച് ലോക വ്യാപാര സംഘടനയിൽ യുഎസിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ചൈന പറഞ്ഞു.
ഡിമാൻഡ് കുറഞ്ഞു
ഇന്ത്യയിൽ വില കുത്തനെ ഉയർന്നതോടെ സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞു. എന്നാൽ ഓണം, വിവാഹ സീസൺ എന്നിവയോട് അനുബന്ധിച്ച് സ്വർണ്ണ ഡിമാൻഡ് മെച്ചപ്പെടുമെന്നാണ് ജ്വല്ലറികളുടെ പ്രതീക്ഷ. ആഭ്യന്തര വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% വിൽപ്പന നികുതിയും ഉൾപ്പെടുന്നു. ഈ വർഷം ഇതുവരെ 3.5 ശതമാനം ഇടിഞ്ഞ രൂപയുടെ മൂല്യത്തകർച്ചയും ജൂലൈയിൽ ഇറക്കുമതി തീരുവ വർദ്ധിച്ചതുമാണ് ഇന്ത്യയിൽ സ്വർണ വില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിച്ചത്.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications