ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനും പ്രധാനപ്പെട്ട രേഖകൾ കൈവശം വയ്ക്കാത്തതിനും ഡൽഹിയിൽ യുവാവിൽ നിന്ന് 23,000 രൂപ പിഴ ഈടാക്കി. ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മലിനീകരണ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെയുള്ള രേഖകൾ കൈവശം വയ്ക്കാത്തതിനാണ് ഗുരുഗ്രാം പൊലീസ് തിങ്കളാഴ്ച ദിനേശ് മദൻ എന്നയാളുടെ പേരിൽ ചെല്ലാൻ നൽകിയത്.
പിഴ തുക
ചെല്ലാൻ പകർപ്പ് പ്രകാരം വായു മലിനീകരണ നിലവാരം ലംഘിച്ചതിന് 10000 രൂപ, തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്തതിന് 2000 രൂപ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തതിന് 5000 രൂപ, ഹെൽമെറ്റ് ധരിക്കാത്തതിന് 1000 രൂപ എന്നിങ്ങനെയാണ് പിഴ നൽകിയിരിക്കുന്നത്. കിഴക്കൻ ഡൽഹിയിലെ ഗീത കോളനിയിൽ താമസിക്കുന്ന മദന് ഗുരുഗ്രാമിലെ ജില്ലാ കോടതിയിലാണ് ചെല്ലാൻ അടയ്ക്കേണ്ടത്.
പിടികൂടിയത് ഇങ്ങനെ
ഹെൽമെറ്റ് ധരിക്കാത്തതിനാലാണ് യുവാവിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥർ തടഞ്ഞുതെന്നും ചോദിച്ചപ്പോൾ രേഖകൾ ഹാജരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും അതിനാലാണ് പിഴ നൽകിയതെന്നും സ്ഥലത്തെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, താൻ ഒരു ട്രാഫിക് നിയമവും ലംഘിച്ചിട്ടില്ലെന്നും തുക കനത്തതാണെന്നുമാണ് മദൻ പറഞ്ഞത്.
രേഖകൾ കൈവശമില്ല
കൈവശമില്ലാതിരുന്ന രേഖകൾ 10 മിനിറ്റിനുള്ളിൽ ഹാജരാക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു, അത് അസാധ്യമാണ്. ഹെൽമെറ്റ് ധരിക്കാത്തതിനാണ് എന്നെ തടഞ്ഞത്. അതിന് 1000 രൂപ മാത്രമാണ് പിഴയെന്നും യുവാവ് പറഞ്ഞു. താൻ ഹെൽമെറ്റ് ധരിച്ചിരുന്നില്ല, കൂടാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർസി) ഇല്ലായിരുന്നു. തുടർന്ന് ട്രാഫിക് പോലീസുകാരൻ എന്റെ സ്കൂട്ടിയുടെ താക്കോൽ നൽകാൻ ആവശ്യപ്പെട്ടെങ്കിലും താൻ നിരസിച്ചു. ഉടൻ തന്നെ 23,000 രൂപയുടെ ചെല്ലാൻ നൽകി വാഹനം പിടിച്ചെടുത്തു. തന്റെ സ്കൂട്ടിയ്ക്ക് ഏകദേശം 15,000 രൂപ മാത്രമാണ് വിലയെന്നും ദിനേശ് മദൻ പറഞ്ഞു.
യുവാവിന്റെ അപേക്ഷ
വീട്ടിൽ നിന്ന് വാട്ട്‌സ്ആപ്പിൽ ആർസി ബുക്കിന്റെ കോപ്പി അയച്ചു തന്നിരുന്നു. പക്ഷേ അപ്പോഴേക്കും ചെല്ലാൻ അച്ചടിച്ചിരുന്നു. പോലീസ് കുറച്ചു സമയം കാത്തിരുന്നെങ്കിൽ തനിയ്ക്ക് ഇത്രയും പിഴ ലഭിക്കില്ലായിരുന്നുവെന്നും പിഴയിൽ ഇളവ് വരുത്തണമെന്ന് അപേക്ഷിക്കുന്നുവെന്നും. ഇനി മുതൽ എപ്പോഴും രേഖകൾ കൈവശം വയ്ക്കുമെന്നും മദൻ എഎൻഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications