സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് റെക്കോർഡ് വില. ഒരു പവന് 29,120 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,640 രൂപയാണ് ഇന്നത്തെ നിരക്ക്. അമേരിക്ക -ചൈന വ്യാപാരയുദ്ധം തുടരുന്നതും ആഗോള മാന്ദ്യത്തിന്‍റെ സൂചനയുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കൂടാൻ കാരണം. ഇന്നലെ പവന് 160 രൂപ വർദ്ധിച്ച് 28640 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഈ വർഷം ഇതുവരെ സ്വർണ വില 20 ശതമാനത്തിന് മുകളിലാണ് ഉയർന്നിരിക്കുന്നത്.
കേരളത്തില്‍ ഓണം, വിവാഹ സീസണ്‍ കൂടി എത്തിയതോടെ വില കുത്തനെ ഉയരുകയാണ്. ഇന്ത്യയിൽ സ്വർണ വില കുത്തനെ ഉയർന്നതോടെ സ്വർണത്തിന്റെ ഡിമാൻഡിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഓഗസ്റ്റിലെ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒരു വർഷം മുമ്പത്തേതിൽ നിന്ന് 73 ശതമാനം ഇടിഞ്ഞ് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താക്കളായ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞാൽ ആഗോള വിലയിൽ നേട്ടമുണ്ടാകുമെന്നാണ് വിശകലന വിദഗ്ധരുടെ വിലയിരുത്തൽ. ആഭ്യന്തര വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% വിൽപ്പന നികുതിയും ഉൾപ്പെടുന്നു.

ട്രോയ് ഔൺസ് സ്വർണത്തിന്1,543.40 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴെ പോകുന്നതും സ്വർണവില കൂടാൻ കാരണമായിട്ടുണ്ട്. വിനിമയ നിരക്കിൽ ഡോളറിനെതിരെ 72.39 എന്ന നിരക്കിലേക്ക് ഇന്ത്യൻ രൂപയുടെ മൂല്യം ഇന്നലെ ഇടിഞ്ഞിരുന്നു.
എംസിഎക്‌സിൽ ഒക്‌ടോബർ സ്വർണ ഫ്യൂച്ചർ വില ഇന്ന് 10 ഗ്രാമിന് 0.61 ശതമാനം ഇടിഞ്ഞ് 39,436 രൂപയിലെത്തി. എംസിഎക്‌സിലെ വെള്ളി നിരക്ക് ഇന്ന് കിലോയ്ക്ക് 51,425 രൂപയിലെത്തി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
