ഇന്നലെ പവന് 29000 മുകളിലേയ്ക്ക് കുതിച്ചു കയറിയ സ്വർണ വിലയിൽ ഇന്ന് നേരിയ ആശ്വാസം. പവന് 160 രൂപ കുറഞ്ഞ് 28960 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3620 രൂപയാണ് നിരക്ക്. ഇന്നലെ സ്വർണ വില പവന് 29120 രൂപ വരെ ഉയർന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
ഈ മാസം തുടക്കത്തിൽ പവന് 28480 രൂപയായിരുന്നു വില. എന്നാൽ വെറും ഒരാഴ്ച്ചയ്ക്കുള്ളിൽ സ്വർണ വില പവന് 640 രൂപ കൂടി. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 28880 രൂപയായിരുന്നു. എന്നാൽ അതിലും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റിലെ ഏറ്റവും കുറഞ്ഞ വില പവന് 25680 രൂപയായിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഒരു മാസത്തിനുള്ളിൽ സ്വർണ വിലയിൽ 3440 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

എംസിഎക്സിൽ ഒക്ടോബർ സ്വർണ ഫ്യൂച്ചർ വില 10 ഗ്രാമിന് 0.71 ശതമാനം ഇടിഞ്ഞ് 39,542 രൂപയിലെത്തി. ബുധനാഴ്ച ഇത് റെക്കോർഡ് വിലയായ 39,885 രൂപയിലെത്തിയിരുന്നു. സിൽവർ ഫ്യൂച്ചറുകളും ഇന്ന് കുത്തനെ ഇടിഞ്ഞു, വില 0.55 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 51,120 രൂപയിലുമെത്തി. ആഗോള വിപണികളിൽ സ്വർണ വില 0.5 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,544.45 ഡോളറിലെത്തി.
കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് ഇന്ത്യയിൽ സ്വർണ വില കുതിച്ചുയരാൻ കാരണം. ഇന്ത്യയിലെ ആഭ്യന്തര സ്വർണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. ആഗോള വിപണിയിൽ യുഎസ്-ചൈന വ്യാപാര പിരിമുറുക്കത്താൽ ഈ വർഷം ഇതുവരെ സ്വർണ വില 20% ഉയർന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications