ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയുടെ ബ്രോഡ്‌ബാൻഡ് കണക്ഷനോട് ഒപ്പം സൗജന്യമായി ഒരു സെറ്റ് ടോപ്പ് ബോക്സ് ലഭിക്കുമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം. ബ്രോഡ്‌ബാൻഡ് കണക്ഷനൊപ്പം കേബിൾ ടിവി ഉപഭോക്താക്കളെയും ആകർഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് സേവനം ഇന്ന് മുതലാണ് ആരംഭിക്കുക.
സെറ്റ് ടോപ്പ് ബോക്സ്
എല്ലാ ജിയോ ഫൈബർ ഉപഭോക്താക്കൾക്കും കോംപ്ലിമെന്ററി സെറ്റ് ടോപ്പ് ബോക്സ് ലഭിക്കുമെന്ന് ജിയോ ഉദ്യോഗസ്ഥർ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് സൗജന്യ ലാൻഡ്‌ലൈൻ കോൾ, 100 മെഗാബൈറ്റ് (എംബിപിഎസ്) മുതൽ സെക്കൻഡിൽ 1 ജിഗാബൈറ്റ് വരെ ബ്രോഡ്‌ബാൻഡ് വേഗതയിൽ ഇന്റർനെറ്റ്, വാർഷിക പ്ലാൻ എടുക്കുന്നവർക്ക് സൗജന്യ എച്ച്ഡി ടിവി സെറ്റും ലഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി അറിയിച്ചു.
സിനിമയും മറ്റ് വീഡിയോകളും
ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് പ്രമുഖ വിനോദ മൊബൈൽ ആപ്ലിക്കേഷനുകളുടെ സിനിമകളിലേക്കും മറ്റ് വീഡിയോ ഉള്ളടക്കങ്ങളിലേക്കും പ്രവേശനം ലഭിക്കും. അവരുടെ സബ്സ്ക്രിപ്ഷൻ ഫീസ് പ്രതിമാസ ബ്രോഡ്ബാൻഡ് കണക്ഷൻ നിരക്കുകളിൽ ബണ്ടിൽ ചെയ്യപ്പെടും, പ്രത്യേക ചാർജുകളൊന്നും ഈടാക്കില്ല.
എയർടെല്ലിന്റെ സേവനം
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോകൾ, ഹോട്ട്സ്റ്റാർ എന്നിവയുൾപ്പെടെയുള്ള പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ ഒഴികെ വീഡിയോ സ്ട്രീമിംഗ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നതിനായി ഭാരതി എയർടെൽ പുതിയ പദ്ധതി അവതരിപ്പിച്ചു. 3,999 രൂപയാണ് പുതിയ എസ്ടിബിയുടെ നിരക്ക്. തത്സമയ ടിവി ചാനലുകൾ ആക്സസ് ചെയ്യുന്നതിനായി എയർടെല്ലിന്റെ ഡിടിഎച്ച് സേവനവുമായി എസ്ടിബിയെ ബന്ധിപ്പിക്കാം.
ലഭിക്കുന്ന ആപ്പുകൾ
സുനിൽ ഭാരതി മിത്തലിന്റെ നേതൃത്വത്തിലുള്ള കമ്പനി വിനോദ സ്‌ട്രീമിംഗ് ആപ്ലിക്കേഷനുകളായ ZEE5, Hooq, Hoi Choi, Eros Now, HungamaPlay, ShemarooMe, Ultra, Curiosity Stream എന്നിവയിലേക്ക് കോംപ്ലിമെൻററി ആക്‌സസാണ് വാഗ്ദാനം ചെയ്യുന്നത്. അതിനുശേഷം ഉപയോക്താക്കൾക്ക് വാർഷിക ഫീസായ 999 രൂപ അടച്ചുകൊണ്ട് സബ്‌സ്‌ക്രിപ്‌ഷൻ തുടരാം.
ജിയോയിലും ലഭ്യം
ഭാരതി എയർടെല്ലിൽ ലഭ്യമായ ചില വിനോദ ഉള്ളടക്കങ്ങളും ജിയോ ഫൈബറിലും ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൊബൈൽ ഉപാധികൾക്കായി ഹോട്ട്സ്റ്റാറുമായി ജിയോയ്‌ക്ക് ഇതിനകം തന്നെ കണക്ഷനുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
