ജിയോ ഫൈബര്‍ സേവനത്തിന് ഇന്ത്യയില്‍ ഔദ്യോഗികമായി തുടക്കമായി. 699 രൂപ മുതല്‍ 8,499 രൂപ വരെയാണ് പുതിയ ജിയോ ഫൈബര്‍ പ്ലാനുകളുടെ പ്രതിമാസ നിരക്ക്. പ്രാരംഭ പാക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് 100 Mbps വേഗം കമ്പനി ഉറപ്പുവരുത്തും. ടെലികോം മേഖലയില്‍ സൃഷ്ടിച്ചതിന് സമാനമായി ബ്രോഡ്ബാന്‍ഡ് സേവനരംഗത്തും ജിയോ ഫൈബര്‍ വിപ്ലവം കുറിക്കുമെന്നാണ് സൂചന.

സൗജന്യ HD ടിവി, ലാന്‍ഡ്‌ലൈനില്‍ നിന്നും ആജീവനാന്ത സൗജന്യ വോയിസ് കോളുകള്‍, 100 Mbps മുതല്‍ 1 Gbps വരെ പരമാവധി ഇന്റര്‍നെറ്റ് വേഗം എന്നിവയെല്ലാം പ്ലാന്‍ അടിസ്ഥാനപ്പെടുത്തി ജിയോ ഫൈബര്‍ വരിക്കാര്‍ക്ക് ലഭിക്കും. ഈ അവസരത്തില്‍ പുതിയ ജിയോ ഫൈബര്‍ സേവനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.

സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍: 699 രൂപ, 849 രൂപ, 1,299 രൂപ, 2,499 രൂപ, 3,999 രൂപ, 8,499 രൂപ എന്നീ നിരക്കുകളിലാണ് പ്രതിമാസ പാക്കുകള്‍ ഒരുങ്ങുന്നത്. പ്ലാന്‍ അടിസ്ഥാനപ്പെടുത്തി ഇന്റര്‍നെറ്റ് വേഗം വ്യത്യാസപ്പെടും. എന്തായാലും പ്രാരംഭ പാക്ക് തിരഞ്ഞെടുക്കുന്ന വരിക്കാര്‍ക്ക് 100 Mbps വേഗം ജിയോ ഉറപ്പു നല്‍കുന്നുണ്ട്.

രണ്ടു മാസം സൗജന്യം: പ്രിവ്യൂ ഓഫറിന്റെ ഭാഗമായി പുതിയ വരിക്കാര്‍ക്കക് രണ്ടു മാസത്തേക്ക് ജിയോ ഫൈബര്‍ സേവനങ്ങള്‍ കമ്പനി സൗജന്യമായി നല്‍കും.
ജിയോ ഫൈബര്‍ എങ്ങനെ കിട്ടും?
ജിയോ ഫൈബര്‍ കണക്ഷന് വേണ്ടി ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പേര്, വിലാസം, മൊബൈല്‍ നമ്പര്‍ മുതലായ വിവരങ്ങള്‍ നല്‍കി വേണം രജിസ്റ്റര്‍ ചെയ്യാന്‍. ശേഷം ജിയോ ജീവനക്കാര്‍ അപേക്ഷകന്‍ നല്‍കിയ വിലാസത്തില്‍ നേരിട്ടെത്തി നല്‍കിയ വിവരങ്ങള്‍ സ്ഥിരീകരിക്കും.
ജിയോ ഫൈബര്‍ കേബിള്‍ ടിവി: പ്രത്യേക വരിനിരക്കിലാണ് കേബിള്‍ ടിവി സേവനങ്ങള്‍ ജിയോ ലഭ്യമാക്കുക. കേബിള്‍ ഫൈബര്‍ അല്ലെങ്കില്‍ ഡിടിഎച്ച് മുഖേനയായിരിക്കും ജിയോയുടെ കേബിള്‍ ടിവി സേവനങ്ങള്‍ പ്രവര്‍ത്തിക്കുക. കേബിള്‍ സേവനങ്ങള്‍ക്ക് സൗജന്യ സെറ്റ് ടോപ് ബോക്്‌സ് കമ്പനി നല്‍കും. ഗെയിമിങ്, വീഡിയോ കോളിങ്, വിര്‍ച്വല്‍ റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി തുടങ്ങിയ നൂതന സൗകര്യങ്ങളും സെറ്റ് ടോപ് ബോക്‌സ് ഉറപ്പുവരുത്തും.

സൗജന്യ HD ടിവി: വെല്‍ക്കം ഓഫറിന്റെ ഭാഗമായി 4K LED ടിവിയും ജിയോയുടെ വാഗ്ദാനമാണ്.
സൗജന്യ വോയിസ് കോളുകള്‍: ജിയോ ഹോം ഫോണ്‍ മുഖേനയാണ് ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ കമ്പനി ലഭ്യമാക്കുന്നത്. ജിയോ ഹോം ഫോണില്‍ ഇന്ത്യയിലെവിടെയും സൗജന്യമായി വോയിസ് കോളുകള്‍ ചെയ്യാം. ഇതേസമയം രാജ്യാന്തര വോയിസ് കോളുകള്‍ക്ക് മിതമായ നിരക്ക് ഈടാക്കപ്പെടും.
ഇന്‍സ്റ്റലേഷന്‍ നിരക്ക്: ജിയോ ഫൈബര്‍ ഇന്‍സ്റ്റലേഷന്‍ സൗജന്യമാണ്. എന്നാല്‍ ഇന്റര്‍നെറ്റ് റൂട്ടറിനായി 2,500 രൂപ വരിക്കാര്‍ ആദ്യം അടയ്‌ക്കേണ്ടതുണ്ട്. ഈ തുക സേവനം മതിയാക്കുമ്പോള്‍ കമ്പനി തിരികെ നല്‍കും.
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ: തിയേറ്ററില്‍ റിലീസ് ചെയ്യുന്ന പുത്തന്‍ സിനിമകള്‍ ജിയോ ഫൈബര്‍ വരിക്കാര്‍ക്ക് ടിവിയില്‍ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. അടുത്തവര്‍ഷത്തോടെയാകും ഈ പദ്ധതി രാജ്യത്ത് പൂര്‍ണമായി നടപ്പിലാവുക.


Click it and Unblock the Notifications