മുകേഷ് അംബാനിയുടെ ഏറ്റവും പുതിയ ഫൈബർ അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനമായ ജിയോ ഫൈബർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. പ്രതിമാസം 699 രൂപയ്ക്ക് കുറഞ്ഞത് 100 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രതിമാസം 8,499 രൂപയ്ക്ക് 1 ജിബിപിഎസ് വരെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വേഗതയും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ജിയോയുടെ ഈ ബ്രോഡ്ബാൻഡ് സേവനം പരിധിയില്ലാത്ത ഡാറ്റ, ഇന്ത്യയിലെവിടെയും സൗജന്യ വോയ്സ് കോളിംഗ്, ടിവി വീഡിയോ കോളിംഗ് / കോൺഫറൻസിംഗ് എന്നിവയും വാഗ്ദാനം ചെയ്യുന്നു.
വിവിധ പ്ലാനുകൾ
3, 6, 12 മാസം എന്നിങ്ങനെ നിരവധി പ്ലാനുകൾ ജിയോ ഫൈബറിന് കീഴിലുണ്ട്. ഒരു മാസത്തെ പ്ലാൻ എടുത്താലും ഒരു സെറ്റ്-ടോപ്പ് ബോക്സ് ലഭിക്കും. വിവിധ പ്ലാനുകളും അവയ്ക്കൊപ്പം ലഭിക്കുന്ന സൗജന്യ സേവനങ്ങളും പരിശോധിക്കാം.
- ബ്രോൺസ് പ്ലാൻ - മ്യൂസ് 6W സ്പീക്കർ (വില 2,999 രൂപ)
- സിൽവർ പ്ലാൻ: തമ്പ് 2 12W സ്പീക്കറുകൾ (വില 3,999 രൂപ)
- ഗോൾഡ് ആൻഡ് ഡയമണ്ട് പ്ലാൻ: 24 ഇഞ്ച് എച്ച്ഡി ടിവി (വില, 12,990 രൂപ)
- പ്ലാറ്റിനം പ്ലാൻ: 32 ഇഞ്ച് എച്ച്ഡി ടിവി (32,990 രൂപ)
- ടൈറ്റാനിയം പ്ലാൻ: 43 ഇഞ്ച് 4 കെ ടിവി (44,990 രൂപ)
ടൈറ്റാനിയം പ്ലാൻ
4 8,499 രൂപയാണ് ടൈറ്റാനിയം പ്ലാനിന്റെ നിരക്ക്. 1 ജിബിപിഎസ് വേഗതയിൽ 30 ദിവസത്തേക്ക് പരിധിയില്ലാത്ത ഡാറ്റയാണ് (5000 ജിബി) ഈ പ്ലാനിലൂടെ ലഭിക്കുക. ഇന്ത്യയിൽ എവിടെയും സൗജന്യ വോയിസ് കോളും ടിവി വീഡിയോ കോളിംഗ് / കോൺഫറൻസിംഗ് തുടങ്ങിയ സേവനങ്ങളും ഈ പ്ലാനിനൊപ്പം ലഭിക്കും. ഗെയിമിംഗ്, ഹോം നെറ്റ്വർക്കിംഗ്, ഉപകരണ സുരക്ഷ(അഞ്ച് ഉപകരണങ്ങൾ വരെ), പ്രീമിയം ഉള്ളടക്കം (ആദ്യ ദിവസം ആദ്യ ഷോ മൂവികൾ) എന്നിങ്ങനെ ലഭിക്കും. 43 ഇഞ്ച് 4 കെ ടിവി സൗജന്യമായും ലഭിക്കും.
പ്ലാറ്റിനം പ്ലാൻ
3,999 രൂപയുടേതാണ് പ്ലാറ്റിനം പ്ലാൻ. 1 ജിബിപിഎസ് വേഗതയിൽ 30 ദിവസത്തേക്ക് പരിധിയില്ലാത്ത അതിവേഗ ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. മുകളിൽ പറഞ്ഞ ഗെയിമിംഗ്, ഹോം നെറ്റ്വർക്കിംഗ്, ഉപകരണ സുരക്ഷ തുടങ്ങിയ സേവനങ്ങൾക്കൊപ്പം സൗജന്യമായി ലഭിക്കുന്നത് 32 ഇഞ്ച് എച്ച്ഡി ടിവിയാണ്.
ഡയമണ്ട് പ്ലാൻ
2,499 രൂപയാണ് ഡയമണ്ട് പ്ലാനിന്റെ നിരക്ക്. 500 എം.ബി.പി.എസ് വേഗതയിൽ 30 ദിവസത്തേക്ക് പരിധിയില്ലാത്ത അതിവേഗ ഡാറ്റ (1250GB + 250 GB അധികം) ലഭിക്കും. ഇന്ത്യയിൽ എവിടെയും സൗജന്യ വോയിസ് കോളുകളും ചെയ്യാം. 24 ഇഞ്ച് എച്ച്ഡി ടിവിയാണ് ഈ പ്ലാനിനൊപ്പം സൗജന്യമായി ലഭിക്കുക.
ഗോൾഡ് പ്ലാൻ
1,299 രൂപയുടെ ഗോൾഡ് പ്ലാനിൽ 250 എം.ബി.പി.എസ് വേഗതയിൽ 30 ദിവസത്തേക്ക് പരിധിയില്ലാത്ത അതിവേഗ ഡാറ്റ (500 ജിബി + 250 ജിബി അധിക) ലഭിക്കും. ഈ പ്ലാനിനൊപ്പവും സൗജന്യമായി 24 ഇഞ്ച് എച്ച്ഡി ടിവി ലഭിക്കും.
സിൽവർ പ്ലാൻ
849 രൂപയുടെ സിൽവർ പ്ലാൻ സാധാരണക്കാർക്ക് പറ്റിയ പ്ലാനുകളിലൊന്നാണ്. 100MBPS വേഗതയിൽ 30 ദിവസത്തേക്ക് അതിവേഗ ഡാറ്റയാണ് (200 ജിബി + 200 ജിബി അധിക ഡേറ്റ) ലഭിക്കുക. ഇതിനൊപ്പം സൗജന്യമായി ലഭിക്കുന്നത് 3,999 രൂപ വില വരുന്ന തമ്പ് 2 12W സ്പീക്കറുകളാണ്.
ബ്രോൺസ് പ്ലാൻ
ജിയോ ഫൈബറിന് കീഴിലുള്ള ഏറ്റവും വില കുറഞ്ഞ പ്ലാനാണിത്. 699 രൂപയുടെ ഈ പ്ലാൻ അനുസരിച്ച് 100MBPS വേഗതയിൽ 30 ദിവസത്തേക്ക് അതിവേഗ ഡാറ്റ (100 ജിബി + 50 ജിബി അധിക) ലഭിക്കും. ഇന്ത്യയിൽ എവിടെയും സൗജന്യ വോയ്സ് കോൾ സൗകര്യവും ലഭിക്കും. 2,999 രൂപ വില മതിക്കുന്ന മ്യൂസ് 6W സ്പീക്കർ ആണ് സൗജന്യമായി ലഭിക്കുക.
അപേക്ഷിക്കേണ്ടത് എങ്ങനെ?
ജിയോ ഫൈബറിനായുള്ള അപേക്ഷാ പ്രക്രിയ ഓൺലൈനിലൂടെ ചെയ്യാവുന്നതും വളരെ ലളിതവുമാണ്. ജിയോ ഫൈബർ സേവനത്തിനായി ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്ക് അവരുടെ വിലാസം നൽകി വെബ്സൈറ്റിൽ താൽപ്പര്യം പ്രകടിപ്പിക്കാൻ കഴിയും. നിങ്ങളുടെ പ്രദേശത്ത് സേവനങ്ങൾ ആരംഭിച്ചു കഴിഞ്ഞാൽ, ജിയോ സെയിൽസ് ടീം നിങ്ങളെ ബന്ധപ്പെടും. ഇതുവരെ 5 ലക്ഷത്തോളം പേർ ജിയോ ഫൈബർ കണക്ഷനായി അപേക്ഷിച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications