അന്തരിച്ച വി.ജി സിദ്ധാർത്ഥ സ്ഥാപിച്ച കഫേ കോഫി ഡേ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് (സിഡിഇഎൽ) ബെംഗളൂരുവിലെ ഗ്ലോബൽ വില്ലേജ് ടെക്നോളജി പാർക്ക് വിൽക്കുന്നു. ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി ഭീമനായ ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പ് എൽഎൽപിക്ക് വിൽക്കാനുള്ള കരാർ ഒപ്പിട്ടു.
കമ്പനിയുമായി അടുത്ത വൃത്തങ്ങളാണ് വിൽപ്പന സ്ഥിരീകരിച്ചത്. 90 ഏക്കർ ടെക് പാർക്ക് 2,800 കോടി രൂപയ്ക്ക് വിൽക്കാനാണ് അന്തിമ തീരുമാനം. പണം അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ സിഡിഇഎല്ലിന് കൈമാറും. ഇടപാടിലൂടെ ലഭിക്കുന്ന പണത്തിൽ നിന്ന് 2,000 കോടി രൂപ സിഡിഎല്ലിന്റെ കടങ്ങൾ തിരിച്ചടയ്ക്കാൻ ഉപയോഗിക്കുകയും 800 കോടി രൂപ സിഡിഎല്ലിന്റെ പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉപയോഗിക്കുകയും ചെയ്യുമെന്നാണ് വിവരം. ബ്ലാക്ക്സ്റ്റോൺ വക്താവ് ഇടപാടുമായി ബന്ധിപ്പെട്ട കാര്യങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു.

മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് കോഫി ഡേ ഗ്ലോബൽ ലിമിറ്റഡ് (കോഫി ബിസിനസ്സ്), സിക്കൽ ലോജിസ്റ്റിക്സ് ലിമിറ്റഡ് (ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ്), ടാങ്‌ലിൻ ഡെവലപ്‌മെന്റ് ലിമിറ്റഡ് (റിയൽറ്റി), വേ 2 വെൽത്ത് (ധനകാര്യ സേവനങ്ങൾ), കോഫി ഡേ ഹോട്ടൽസ് ആൻഡ് റിസോർട്ടുകൾ ലിമിറ്റഡ് (ഹോസ്പിറ്റാലിറ്റി) എന്നിവയ്ക്ക് മൊത്തത്തിൽ 7,653 കോടി രൂപയുടെ കടബാധ്യതയുണ്ട്.
മാർച്ച് 31 വരെയുള്ള എല്ലാ കോഫി ഡേ അനുബന്ധ സ്ഥാപനങ്ങളുടെയും (ബാങ്ക് വായ്പകളും എൻസിഡികളും) ഏകീകൃത വായ്പകളും 6,547.38 കോടി രൂപയാണ്. ഇതിൽ ഹ്രസ്വകാല കടബാധ്യത 1,106 കോടി രൂപയാണ്. കോഫി ഡേ ഗ്ലോബലിന് മാത്രം മാർച്ച് 31 വരെ 879.67 കോടി രൂപ കടബാധ്യതയുണ്ട്. കമ്പനി സമർപ്പിച്ച ബാലൻസ് ഷീറ്റ് അനുസരിച്ച്. സിഡിഎല്ലിന്റെ മൊത്തം ആസ്തി ഏകദേശം, 11,259 കോടി ആയിരുന്നു.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications