ഓൺലൈൻ ഫുഡ് ഡെലിവറി, റെസ്റ്റോറൻറ് ഡിസ്കവറി പ്ലാറ്റ്ഫോമായ സൊമാറ്റോ, കമ്പനിയുടെ ഹെഡ് ഓഫീസായ ഗുരുഗ്രാമിലെ 540 ജീവനക്കാരെ പിരിച്ചുവിട്ടു. കസ്റ്റമർ, മർച്ചന്റ് ആൻഡ് ഡെലിവറി പാർട്ണർ സപ്പോർട്ട് ടീമുകളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ബാക്ക്-എൻഡ് സപ്പോർട്ട് ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാണ് പിരിച്ചുവിടൽ. സൊമാറ്റോയിലെ ആകെ ജീവനക്കാരിലെ 10 ശതമാനത്തോളം പേരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്.
ഈ ആഴ്ച്ച പിരിച്ചുവിട്ട ജീവനക്കാർക്ക് കമ്പനി 2 മുതൽ 4 മാസത്തെ വേതനം നൽകി. കഴിഞ്ഞ കുറച്ച് മാസങ്ങളായി, തങ്ങളുടെ സാങ്കേതിക ഉൽപ്പന്നങ്ങളും പ്ലാറ്റ്ഫോമുകളും വികസിക്കുകയും ഗണ്യമായി മെച്ചപ്പെടുകയും ചെയ്തുവെന്നും. ഇതോടെ നിരവധി റോളുകൾ അനാവശ്യമായി മാറിയെന്നും അതിനാലാണ് ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ മാസം കമ്പനി കസ്റ്റമർ സപ്പോർട്ട് വകുപ്പിലെ 60ഓളം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിടലിനുശേഷം, കമ്പനിയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 5,000ൽ എത്തി. 2019 ൽ സൊമാറ്റോയിലെ പിരിച്ചുവിടലുകൾ ഉപഭോക്തൃ, വ്യാപാരി, ഡെലിവറി പങ്കാളി പിന്തുണാ ടീമുകളിലായി 600 ഓളം പേരെ ബാധിച്ചുവെന്നും കമ്പനി വക്താവ് അറിയിച്ചു. ഈ വർഷം ഡെലിവറി ഇതര ടീമുകളിലായി 1,200 ലധികം ആളുകളെയും മറ്റ് മേഖലകളിലായി 400ഓളം ആളുകളെയും കമ്പനി പുതുതായി നിയമിച്ചിരുന്നു.
ചെലവ് ചുരുക്കലിന്റെ ഭാഗമായി സൊമാറ്റോ 2015 ൽ 300 ജീവനക്കാരെ അഥവാ അന്നത്തെ 10% ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ ഭക്ഷ്യ വിതരണ വിപണി മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. സ്വിഗ്ഗി, ഫുഡ്പാണ്ട, ഉബർ ഈറ്റ്സ് തുടങ്ങിയവയാണ് സൊമാറ്റോയുടെ പ്രധാന എതിരാളികൾ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
