ഓഗസ്റ്റിൽ ഇന്ത്യയിലെ വാഹന വിൽപ്പന ഏറ്റവും വലിയ തകർച്ചയിൽ. പാസഞ്ചർ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലെയും വാഹന വിൽപ്പനയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1997-98 കാലഘട്ടത്തിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) മൊത്ത വാഹന വിൽപ്പന ഡാറ്റ രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷം രാജ്യത്തെ മൊത്തത്തിലുള്ള വാഹന വിൽപ്പനയിലെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ.
കണക്കുകൾ ഇങ്ങനെ
സിയാം പുറത്തുവിട്ട കണക്കുകൾ പ്രകാരം പാസഞ്ചർ വെഹിക്കിൾസ് (പിവി), ഇരുചക്ര, വാണിജ്യ വാഹനങ്ങൾ (സിവി) എന്നിവയുൾപ്പെടെയുള്ള വാഹന വിൽപ്പന കഴിഞ്ഞ മാസം 18,21,490 യൂണിറ്റായിരുന്നു. 2018 ഓഗസ്റ്റിൽ ഇത് 23,82,436 യൂണിറ്റായിരുന്നു. 23.55 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. ജൂലൈയിൽ മൊത്ത വാഹന വിൽപ്പനയിൽ 19 വർഷത്തിനിടയിലെ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം 18.71 ശതമാനം ഇടിഞ്ഞ് 18,25,148 യൂണിറ്റായി. 2018 ജൂലൈയിൽ ഇത് 22,45,223 യൂണിറ്റായിരുന്നു.
മോശം പ്രകടനം
ആഭ്യന്തര പിവി വിൽപ്പന ഓഗസ്റ്റിലെ ഏറ്റവും മോശം ഇടിവാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ 2,87,198 ൽ നിന്ന് 31.57 ശതമാനം ഇടിഞ്ഞ് 1,96,524 യൂണിറ്റായി. ഓഗസ്റ്റിൽ പിവി വിൽപ്പനയിലുണ്ടായ ഇടിവ് തുടർച്ചയായ പത്താം മാസത്തെ ഇടിവാണ്. എല്ലാ വാഹന വിഭാഗങ്ങളും
കഴിഞ്ഞ മാസത്തിൽ വിൽപ്പനയിൽ ഇടിവാണ് രേഖപ്പെടുത്തിയത്.
കമ്പനികളുടെ നഷ്ടം
പാസഞ്ചർ വെഹിക്കിൾസ് വിഭാഗത്തിൽ വിപണിയിലെ പ്രമുഖരായ മരുതി സുസുക്കി ഇന്ത്യ 36.14 ശതമാനം ഇടിഞ്ഞ് 93,173 യൂണിറ്റിലെത്തി. ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡും (എച്ച്എംഎൽ) 16.58 ശതമാനം ഇടിഞ്ഞ് 38,205 യൂണിറ്റായി ചുരുങ്ങി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 31.58 ശതമാനം ഇടിഞ്ഞ് 13,504 യൂണിറ്റിലെത്തി. ചെന്നൈ ആസ്ഥാനമായുള്ള ടിവിഎസ് മോട്ടോർസിന്റെ വിൽപ്പന 20.37 ശതമാനം ഇടിഞ്ഞ് 2,19,528 യൂണിറ്റായി.
ഇരുചക്രവാഹന വിൽപ്പന
കഴിഞ്ഞ മാസം മൊത്തം ഇരുചക്രവാഹന വിൽപ്പന 22.24 ശതമാനം ഇടിഞ്ഞ് 15,14,196 യൂണിറ്റിലെത്തിയിരുന്നു. കഴിഞ്ഞ വർഷം ഇത് 19,47,304 യൂണിറ്റായിരുന്നു. വാണിജ്യ വാഹന വിൽപ്പന 38.71 ശതമാനം ഇടിഞ്ഞ് 51,897 യൂണിറ്റിലെത്തി. 2018 ഓഗസ്റ്റിൽ ഇത് 84,668 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം മോട്ടോർ സൈക്കിൾ വിൽപ്പന 22.33 ശതമാനം ഇടിഞ്ഞ് 9,37,486 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 12,07,005 യൂണിറ്റായിരുന്നു. സ്കൂട്ടർ വിൽപ്പന 22.19 ശതമാനം ഇടിഞ്ഞ് 5,20,898 യൂണിറ്റായി. കഴിഞ്ഞ ഓഗസ്റ്റിൽ ഇത് 6,69,416 യൂണിറ്റായിരുന്നു. മൊത്തം ഇരുചക്ര വാഹന ചില്ലറ വിൽപ്പന 3.4 ശതമാനം ഇടിഞ്ഞ് 12,42,452 യൂണിറ്റായി. മുൻവർഷം ഇത് 12,86,176 യൂണിറ്റായിരുന്നു.
ജിഎസ്ടി കുറയ്ക്കൽ
വിൽപ്പനയിൽ കനത്ത ഇടിവുണ്ടായതോടെ, വാഹന, ഘടക നിർമ്മാതാക്കൾ വാഹനങ്ങളുടെ ജിഎസ്ടി വെട്ടിക്കുറയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ജിഎസ്ടിയായ 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കനത്ത മാന്ദ്യത്തിൽ നിന്ന് ഈ മേഖലയെ പുറത്തു കൊണ്ടുവരാൻ ജിഎസ്ടി വെട്ടിക്കുറയ്ക്കൽ സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. അടുത്ത ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 20 ന് ഗോവയിൽ നടക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
