സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണ വിലയിൽ വർദ്ധനവ്. പവന് 120 രൂപ കൂടി 28440 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 3555 രൂപയാണ് ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 29120 രൂപയാണ്. സെപ്റ്റംബർ നാലിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഇന്നലെയയായിരുന്നു. 28320 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.
ഓണം, വിവാഹ സീസൺ എന്നിവ ആയതിനാലാകാം സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണ വില വർദ്ധിച്ചതെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. വില വർദ്ധനവ് കാരണം വിൽപ്പനയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. എന്നാൽ ആളുകളെ ആകർഷിക്കുന്നതിനായി നിരവധി ഓഫറുകളാണ് വിവിധ ജൂവലറികൾ വാഗ്ദാനം ചെയ്യുന്നത്.

ആഭ്യന്തര വിലയിൽ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. ഈ വർഷം ഇതുവരെ സ്വർണ വില 20% വരെയാണ് ഉയർന്നിരിക്കുന്നത്. ചൈനയ്ക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിലെ സ്വർണത്തിന്റെ ആവശ്യം സാധാരണയായി ഒക്ടോബർ-ഡിസംബർ പാദങ്ങളിലാണ് ഏറ്റവും കൂടുതൽ വർദ്ധിക്കുന്നത്.
എംസിഎക്സിൽ ഇന്ന് ഒക്ടോബർ സ്വർണ ഫ്യൂച്ചറുകളുടെ വില കഴിഞ്ഞ ആഴ്ച്ചത്തെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 1,300 രൂപ കുറയുകയാണ് ചെയ്തത്. നിരക്ക് 0.07% കുറഞ്ഞ്, 38,527 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. എംസിഎക്സിൽ സിൽവർ ഫ്യൂച്ചറുകൾ 0.51 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 47,640 രൂപയിലെത്തി. കഴിഞ്ഞയാഴ്ച 51,489 രൂപ വരെ എത്തിയിരുന്നു. ആഗോള വിപണിയിൽ സ്വർണം ഇന്ന് 0.2 ശതമാനം ഉയർന്ന് 1,509.81 ഡോളറിലെത്തി. സ്പോട്ട് സിൽവർ 0.6 ശതമാനം ഇടിഞ്ഞ് 18.04 ഡോളറിലെത്തി.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications