ഓണം അടക്കം നിരവധി അവധി ദിനങ്ങൾ വരുന്നതു കൊണ്ട് ഈ ആഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുക രണ്ട് ദിവസം മാത്രം. ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് തിങ്കളും വ്യാഴവും മാത്രമാണ് ബാങ്കുകൾ പ്രവർത്തിക്കുക. ഉത്രാടം, തിരുവോണം, ചതയം, രണ്ടാം ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. ഇന്ന് മുഹ്റം ആണെങ്കിലും ബാങ്ക് അവധിയില്ല. അവിട്ടത്തിനും ബാങ്ക് പ്രവര്‍ത്തിക്കും.
ബാങ്കുകള്‍ക്ക് നീണ്ട അവധി തുടങ്ങിയതോടെ എടിഎമ്മുകളില്‍ പണക്ഷാമം നേരിടാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. ശനിയാഴ്ച്ച രാത്രി മുതല്‍ പല എടിഎമ്മുകളിലും പണം കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. എന്നാൽ ബാങ്കുകളുടെ പ്രവര്‍ത്തി ദിവസങ്ങളായ ചൊവ്വാഴ്ച്ചയും വ്യാഴാഴ്ച്ചയും എടിഎമ്മുകളില്‍ പണം നിറയ്ക്കും. പണ ക്ഷാമം നേരിടാതിരിക്കാന്‍ അവധി ദിവസങ്ങളായ ചൊവ്വയും വെള്ളിയും എടിഎമ്മുകളില്‍ പണം നിറയ്ക്കാനുള്ള നിര്‍ദ്ദേശവും എസ്ബിഐ അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബാങ്കുകൾ മാത്രമല്ല കേരളത്തിലെ സർക്കാർ ഓഫീസുകളും ഒരാഴ്ച നീണ്ടുനിൽക്കുന്ന അവധിയിലാണ്. സെപ്റ്റംബർ 6 വെള്ളിയാഴ്ച മുതൽ സ്കൂൾ, കോളേജുകളിലും ഓണാവധി ആരംഭിച്ചു. സെപ്റ്റംബർ 16 തിങ്കളാഴ്ചയാണ് ഇനി സ്കൂളുകളും കോളേജുകളും തുറക്കുക. പ്രധാനപ്പെട്ട ജോലികൾക്കായി സംസ്ഥാന സർക്കാർ എല്ലാ പ്രധാന വകുപ്പുകളിലെയും ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഓണം അഡ്വാൻസ്, ബില്ലുകൾ, ബോണസ് എന്നിവ വിതരണം ചെയ്യുന്നതിനായി ട്രഷറികൾ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്നു.
കേരളത്തിലെ കേന്ദ്ര സർക്കാർ ഓഫീസുകൾ ഞായറാഴ്ച്ചയ്ക്ക് പുറമേ സെപ്റ്റംബർ 9 നും (മുഹറം) സെപ്റ്റംബർ 11, ബുധനാഴ്ചയും (തിരുവോണം) കൂടാതെ 14 (രണ്ടാം ശനിയാഴ്ച) എന്നീ ദിവസങ്ങളിലും പ്രവർത്തിക്കില്ല. കൂടാതെ കേരളത്തിലെ എല്ലാ മദ്യവിൽപ്പന ശാലകളും സെപ്റ്റംബർ 11, തിരുവോണം 13, വെള്ളിയാഴ്ച, ശ്രീനാരായണ ഗുരും ജയന്തി എന്നീ ദിനങ്ങളിൽ തുറന്നു പ്രവർത്തിക്കില്ല.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications