സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. സ്വര്‍ണം പവന് 28,120 രൂപയാണ് ഇന്ന് വില. ഗ്രാമിന് വില 3,515 രൂപയും. പവന് 320 രൂപ കുറഞ്ഞാണ് ചൊവാഴ്ച്ച സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും കുറഞ്ഞു. ഇന്നലെ 28,440 രൂപയുണ്ടായിരുന്നു പവന്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്കാണ് ഇന്നത്തേത്. കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് സ്വര്‍ണ്ണത്തിന് ആയിരം രൂപ കുറഞ്ഞെന്നത് ശ്രദ്ധേയം.
സെപ്തംബര്‍ നാലിന് പവന് 29,120 രൂപ തൊട്ടതിന് ശേഷമാണ് സ്വര്‍ണ വില കുറയാന്‍ ആരംഭിച്ചത്. ഇതേസമയം, ഓഗസ്റ്റ് ആദ്യവാരം 25,680 രൂപയായിരുന്നു സംസ്ഥാനത്ത് സ്വര്‍ണ വില. ഒരു മാസം പിന്നിടുമ്പോള്‍ പവന് 3,500 രൂപയോളമാണ് വില വര്‍ധിച്ചിരിക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന് വര്‍ധിക്കുന്നതാണ് വില ഇത്രയേറെ ഉയരാന്‍ കാരണം. സാമ്പത്തിക രംഗം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സുരക്ഷിത നിക്ഷേപമെന്നതാണ് സ്വര്‍ണത്തിന്റെ പ്രധാന ആകര്‍ഷണം. നിലവില്‍ ചൈനയ്ക്ക് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.
സാധാരണയായി ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ രാജ്യത്തെ സ്വര്‍ണ ഉപഭോഗം പാരമ്യത്തിലെത്താറ്. ഇതേസമയം, വില ക്രമാതീതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ വലിയ ഇടിവ് സംഭവിക്കുകയാണ് ഇപ്പോള്‍.

കഴിഞ്ഞമാസം 30 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലെത്തിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 111.5 ടണ്ണായിരുന്നു സ്വര്‍ണ ഇറക്കുമതി. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞെങ്കിലും ഇറക്കുമതി ചിലവുകള്‍ വര്‍ധിച്ചു. 15.5 ശതമാനം വര്‍ധനവാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി ചിലവില്‍ സംഭവിച്ചിരിക്കുന്നത്. സ്വര്‍ണ ഇറക്കുമതിക്ക് തീരുവ കൂട്ടാനുള്ള കേന്ദ്ര തീരുമാനം ചിലവ് വര്‍ധിക്കാനുള്ള കാരണമാവുന്നു.

വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുന്നതില്‍ ഒരല്‍പ്പം വിമുഖത കാട്ടുകയാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കരുതല്‍ ശേഖരത്തിലേക്ക് സ്വര്‍ണം വാങ്ങുന്ന വേഗം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കുറച്ചിട്ടുണ്ട്.
More From GoodReturns

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
