പണപ്പെരുപ്പം രാജ്യത്ത് പിടിമുറുക്കുന്നതായി സൂചന. ഗാര്‍ഹിക ഉപകരണങ്ങള്‍, ഇന്ധനം, ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവയുടെ ചില്ലറ നിരക്ക് ഓഗസ്റ്റില്‍ കുത്തനെ വര്‍ധിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ പത്തു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ചില്ലറ നിരക്ക് വര്‍ധനവായിരിക്കും ഓഗസ്റ്റിലേത്. ജൂലായില്‍ 3.15 ശതമാനമായിരുന്നു ഉപഭോക്തൃ വില സൂചിക. ഓഗസ്റ്റ് മാസം ഇത് 3.23 ശതമാനത്തില്‍ എത്തിയെന്ന് കൊഡാക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിസര്‍ച്ച് പറയുന്നു.
കഴിഞ്ഞമാസത്തെ ചില്ലറ പണപ്പെരുപ്പ നിരക്ക് 3.35 ശതമാനം തൊട്ടെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്. നേരത്തെ, ജൂണിനെ അപേക്ഷിച്ച് ജൂലായില്‍ ചില്ലറ പണപ്പെരുപ്പ നിരക്ക് നാമമാത്രമായ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്തായാലും നിലവിലെ സാഹചര്യത്തില്‍ പണപ്പെരുപ്പ് നിരക്ക് നാലു ശതമാനത്തില്‍ താഴെതന്നെ തുടരും.
ജൂലായില്‍ വ്യാവസായിക ഉത്പാദനം 2.3 ശതമാനം വളര്‍ച്ച കുറിച്ചെന്നാണ് കൊഡാക്ക് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ജൂണില്‍ ഇത് രണ്ടു ശതമാനമായിരുന്നു വളര്‍ച്ച. 2018 ജൂണില്‍ ഏഴു ശതമാനം കുറിച്ച വ്യവസായിക ഉത്പാദന സൂചിക ഈ വര്‍ഷം രണ്ടു ശതമാനത്തിലേക്ക് കൂപ്പുകുത്തുകയാണുണ്ടായത്. ഖനന, ഉത്പാദന മേഖലകളിലെ പ്രതിസന്ധിയാണ് ഉത്പാദന സൂചിക ഇത്രയേറെ ഇടിയാന്‍ കാരണം.

പ്രാഥമിക ചരക്കുകളുടെ ഉത്പാദനം കേവലം 0.5 ശതമാനം മാത്രമാണ് ജൂണില്‍ വര്‍ധിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 9.2 ശതമാനമായിരുന്നു വളര്‍ച്ച. ഇതേസമയം, നിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള ചരക്കുകളുടെ ഉത്പാദനം ജൂണില്‍ 1.8 ശതമാനം കീഴ്പ്പോട്ടു പോയി. മൂലധന ചരക്കുകളുടെ കാര്യത്തിലും ചിത്രമിതുതന്നെ.
നടപ്പു സാമ്പത്തികവര്‍ഷം ആദ്യപാദത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ച കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തുന്നത്. നിര്‍മ്മാണ, കാര്‍ഷിക, ഉത്പാദന മേഖലകളിലെ അനിശ്ചിതത്വം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയാനുള്ള കാരണങ്ങളാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
