കേരളത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണ വില കുത്തനെ ഉയർന്നിരുന്നെങ്കിലും വിവാഹക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം. വിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഓണം കഴിഞ്ഞതോടെ ഇന്നും സ്വർണ വില ഇടിഞ്ഞു. ഇന്ത്യയിൽ ഉടനീളം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ സമ്മർദ്ദം തുടരുകയാണ്.
കേരളത്തിലെ ഇന്നത്തെ വില
സംസ്ഥാനത്ത് ഇന്ന് സ്വർണ വില പവന് 240 രൂപ കുറഞ്ഞ് 28000 രൂപയ്ക്കാണ് വിൽപ്പന പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 3500 രൂപയാണ് വില. സെപ്റ്റംബർ നാലിന് സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായ 29120 രൂപ രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് വില കുത്തനെ താഴേയ്ക്ക് പോവുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പവന് 1120 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.
ആഭ്യന്തര വിപണി
ആഗോള പ്രവണതകളും രൂപയുടെ മൂല്യത്തിലുണ്ടായ ഉയർച്ചയുമാണ് ആഭ്യന്തര വിപണിയിലെ വിലയിടിവിന് കാരണം. എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചർ വില 0.2 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 37,877 രൂപയിലെത്തി. കഴിഞ്ഞയാഴ്ചത്തെ ഉയർന്ന നിരക്കായ 39,885 രൂപയിൽ നിന്നാണ് സ്വർണ വില ഇപ്പോൾ 2,000 രൂപ കുറഞ്ഞത്. വെള്ളി വിലയും കുറവാണ് രേഖപ്പെടുത്തുന്നത്. എംസിഎക്‌സിൽ സിൽവർ ഫ്യൂച്ചർ വില ഇന്ന് 0.60 ശതമാനം ഇടിഞ്ഞ് 47,518 ഡോളറിലെത്തി. വെള്ളി നിരക്ക് കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 51,489 രൂപയിൽ നിന്ന് 4,000 രൂപ കുറഞ്ഞു.
ആഗോള വിപണി
ആഗോള വിപണിയിൽ ഇന്ന് സ്വർണ വില 0.2 ശതമാനം ഇടിഞ്ഞ് 1,493.65 ഡോളറിലെത്തി. സ്വർണ നിക്ഷേപത്തിൽ ഇടിവ് രേഖപ്പെടുത്തിയതാണ് വില കുറയാൻ കാരണം. ഇക്വിറ്റി മാർക്കറ്റിലെ സ്ഥിരതയും യുഎസ് ബോണ്ട് വരുമാനത്തിലെ കുത്തനെയുള്ള ഉയർച്ചയും സ്വർണ വിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.
ഇറക്കുമതി കുറഞ്ഞു
സ്വർണ വില കുതിച്ചുയർന്നതോടെ രാജ്യത്തെ സ്വർണ ഇറക്കുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഓഗസ്റ്റിൽ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒരു വർഷം മുമ്പത്തേതിനേക്കാൾ 73 ശതമാനം ഇടിഞ്ഞതായാണ് റിപ്പോർട്ട്. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ജൂലായിൽ ഇറക്കുമതി 38 ടണ്ണായി കുറഞ്ഞു. മുൻ വർഷം ഇതേകാലത്ത് ഇത് 72 ടണ്ണായിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications