ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഗര്‍ബത്തി ഇറക്കുമതിയിൽ ഗണ്യമായ വർധനയുണ്ടായതായി റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ചന്ദനത്തിരി, മറ്റ് സമാന ഉൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഇത്തരം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് സർക്കാരിൽ നിന്ന് ലൈസൻസും ആവശ്യമാണ്.
അഗർബത്തി, മറ്റ് സുഗന്ധം നൽകുന്ന വസ്തുക്കൾ എന്നിവയുടെ ഇറക്കുമതി നയത്തിൽ മാറ്റം വരുത്തിയെന്നും ഇറക്കുമതി പരിമിതപ്പെടുത്തിയതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്) വിജ്ഞാപനത്തിൽ പറഞ്ഞു. റൂം ഡിയോഡറൈസിംഗിനായി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കള്‍ക്കും ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയുടെ ഇറക്കുമതി 2017-18ൽ 7.51 മില്യൺ ഡോളറിൽ നിന്ന് 2018-19ൽ 12.35 മില്യൺ ഡോളറായി ഉയർന്നിരുന്നു. 2019-20 ഏപ്രിൽ- ജൂൺ കാലയളവിൽ അഗർബത്തിയുടെയും മറ്റ് സമാന ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി 17.75 മില്യണ യുഎസ് ഡോളറായാണ് ഉയർന്നത്. 2018-19ൽ ഇത് 83.58 മില്യൺ ഡോളറായിരുന്നു. മുൻ സാമ്പത്തിക വർഷം ഇത് 84.95 മില്യൺ ഡോളറായിരുന്നു. എന്നാൽ ചൈനയിൽ നിന്നുള്ള അഗർബത്തി ഇറക്കുമതി 2018-19ൽ 6.39 മില്യൺ ഡോളറായി കുറഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 8.53 മില്യൺ ഡോളറായിരുന്നു.
ചന്ദന തിരിയുടെ പുക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ബീജിംഗിലെ സൗത്ത് ചൈന യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ വ്യക്തമാക്കി.ിരുന്നു. ചൈനയിലെ ചൈന ടുബാക്കോ ഗ്വാങ്‌ഡോങ് ഇന്‍ഡസ്ട്രിയല്‍ കമ്പനിയും സൗത്ത് ചൈന യൂണിവേഴ്‌സിറ്റിയും സം യുക്തമായാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. ചന്ദന തിരിയുടെ പുകയും സിഗരറ്റിന്റെ പുകയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടായിരുന്നു പഠനം. ചന്ദന തിരി എരിയുന്നതോടെ ഇതിലുള്ള ദോഷ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ പടരുകയും അവ ശ്വസനത്തിലൂടെ ശരീരത്തിനകത്തേയ്ക്ക് പ്രവേശിക്കുകയും ചെയ്യും. ഇവ ശ്വാസകോശാര്‍ബുദം, ലുക്കീമിയ, ബ്രെയിന്‍ ട്യൂമര്‍ എന്നിവയ്ക്ക് കാരണമാകുമെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications