ട്രെയിൻ യാത്രക്കാർക്ക് 500 രൂപ വീതം സമ്മാനം നേടാൻ ചെയ്യേണ്ടതെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വെബ്സൈറ്റിൽ നിന്ന് ഇ-ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പേയ്മെന്റ് മോഡായി ഭാരത് ഇന്റർഫേസ് (ഭീം) അല്ലെങ്കിൽ യൂണിഫൈഡ് പേയ്മെന്റ് സേവനം (യുപിഐ) ഉപയോ​ഗിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ ക്യാഷ്പ്രൈസ്. ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഐആർസിടിസി ലക്കി ഡ്രോ സ്കീം ആരംഭിച്ചിരിക്കുന്നത്.

ദിവസവും നറുക്കെടുപ്പ്
 

ദിവസവും നറുക്കെടുപ്പ്

ഐആർസിടിസി നറുക്കെടുപ്പ് പദ്ധതി 2019 സെപ്റ്റംബർ ഒന്ന് മുതലാണ് ആരംഭിച്ചത്. രണ്ട് മാസത്തേയ്ക്കാണ് ഈ പദ്ധതി നടപ്പിലാക്കുക. ഈ കാലയളവിൽ ഐആർസിടിസി ഇ-ടിക്കറ്റ് വെബ്സൈറ്റിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പേയ്മെന്റ് ഓപ്ഷനായ ഭീം / യുപിഐ ഇവ ഉപയോ​ഗിക്കുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. എന്നാൽ ഐആർ‌സി‌ടി‌സി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് മാത്രമേ ലക്കി നറുക്കെടുപ്പ് പദ്ധതിയിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.

500 രൂപ

500 രൂപ

കമ്പ്യൂട്ടർവത്കൃത റാൻഡം ലക്കി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 1,000 ഭാ​ഗ്യശാലികൾക്കാണ് ഐആർസിടിസി 500 രൂപ വീതം സമ്മാനത്തുക പ്രഖ്യാപിച്ചിച്ചിരിക്കുന്നത്. സമ്മാനമായി ലഭിക്കുന്ന 500 രൂപ ഇ-ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ബന്ധപ്പെട്ട പേയ്‌മെന്റ് ഉപകരണത്തിലായിരിക്കും ക്രെഡിറ്റ് ചെയ്യപ്പെടുക.

അറിയേണ്ട കാര്യങ്ങൾ

അറിയേണ്ട കാര്യങ്ങൾ

ലക്കി ഡ്രോ സ്കീമിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താവ് ലക്കി ഡ്രോ സ്കീമിന്റെ കാലയളവിനുള്ളിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. അതായത്, പി‌എൻ‌ആറിന്റെ ബുക്കിംഗ് തീയതി ലക്കി ഡ്രോ സ്കീം കാലയളവിനുള്ളിൽ വരണം. ഐ‌ആർ‌സി‌ടി‌സി നിർദ്ദേശം ഒരു ദിവസം ഒരാൾക്ക് ഒരു സമ്മാനം മാത്രമേ ലഭിക്കൂ. അതേ ഉപയോക്താവിന് മറ്റേതെങ്കിലും ദിവസങ്ങളിലെയും ലക്കി നറുക്കെടുപ്പിന് അർഹതയുണ്ട്.

വിജയികളെ അറിയിക്കും

വിജയികളെ അറിയിക്കും

വിജയികളുടെ മൊബൈൽ നമ്പർ, ഇമെയിൽ, ഉപയോക്തൃ ഐഡി മുതലായ ഉപയോക്തൃ വിശദാംശങ്ങൾ പരിശോധിച്ച ശേഷം ഐ‌ആർ‌സി‌ടി‌സി വെബ്‌സൈറ്റിൽ ലക്കി ഡ്രോ വിജയികളുടെ പി‌എൻ‌ആർ‌ പ്രദർശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. IRCTCയിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ വിവരം ലക്കി ഡ്രോ സ്കീമിലെ വിജയികളെയും അറിയിക്കും. ഐആർസിടിസി മാനദണ്ഡങ്ങൾ പ്രകാരം സമ്മാന പദ്ധതിയുടെ പൂർണ ഉത്തരവാദിത്തം ഐആർസിടിസിയ്ക്കായിരിക്കും.

malayalam.goodreturns.in

English summary

ട്രെയിൻ യാത്രക്കാർക്ക് 500 രൂപ വീതം സമ്മാനം നേടാൻ ചെയ്യേണ്ടതെന്ത്?

The IRCTC lucky draw scheme began on September 1, 2019. The project will be implemented for two months. Read in malayalam.
Story first published: Thursday, September 12, 2019, 9:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X