രാജ്യത്തെ വാഹനമേഖലയിലെ മാന്ദ്യത്തിന്റെ കാരണങ്ങൾ എന്തൊക്കെ? ധനമന്ത്രി നിർമ്മല സീതാരാമൻ നൽകിയ ചില വിശദീകരണങ്ങളനുസരിച്ച് ഒല, ഉബർ തുടങ്ങിയ ക്യാബ് അഗ്രിഗേറ്ററുകളുടെ വ്യാപനവും കാറുകളുടെ വിൽപ്പനയിലെ ഇടിവിന് കാരണമാണെന്നാണ് വിവരം. കാർ വാങ്ങാൻ കഴിവുള്ളവർ പോലും ഇത്തരം ഇത്തരം സേവനങ്ങളാണ് ഉപയോഗപ്പെടുത്തുന്നതെന്നും അവർ കുറ്റപ്പെടുത്തി. ഓട്ടോമൊബൈൽ, ഘടക വ്യവസായത്തെ ബാധിച്ചത് ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങളാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
വിൽപ്പന കണക്കുകൾ
ക്യാബ് കമ്പനികളിലെ വിൽപ്പന മൊത്തം വാഹന വിൽപ്പനയുടെ 8 മുതൽ 10 ശതമാനം വരെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതിയിലെ മുഴുവൻ ടാക്സി വിഭാഗത്തിലേക്കുള്ള വിൽപ്പന 5 മുതൽ 6 ശതമാനത്തിന് ഇടയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത് മാറിയിട്ടില്ല, ഇത് മൊത്തം കാർ വിൽപ്പനയിലെ ഇടിവിന് ആനുപാതികമായി ക്യാബ് അഗ്രഗേറ്റർമാർക്കുള്ള വിൽപ്പന കുറഞ്ഞുവെന്നതിനെയാണ് സൂചിപ്പിക്കുന്നത്.
യാത്രാ വാഹന വിൽപ്പന
ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ യാത്രാ വാഹന വിൽപ്പന ഒരു വർഷം മുമ്പത്തേതിനേക്കാൾ നാലിലൊന്ന് കുറഞ്ഞു. തുടർച്ചയായ 10 മാസവും വിൽപ്പനയിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധിയെ നേരിടാൻ 10 ശതമാനം ജിഎസ്ടി വെട്ടിക്കുറയ്ക്കണമെന്ന് വ്യവസായികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പല സംസ്ഥാനങ്ങളും ജിഎസ്ടി വെട്ടിക്കുറയ്ക്കലിനെ എതിർത്തു.
ടാക്സികളുടെ എണ്ണം
നിലവിൽ ക്യാബുകളുടെയും ടാക്സികളുടെയും എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് ഒലയ്ക്ക് സ്വന്തമായി 850,000 കാറുകളും വാടക കാറുകളായി 50,000 കാറുകളുമുണ്ടായിരുന്നു. ഈ സംഖ്യ യഥാക്രമം 15,00,000, 100,000 എന്നിങ്ങനെയായി ഉയർന്നു. ഏകദേശം 800,000 യൂണിറ്റുകളാണ് കൂടിയിരിക്കുന്നത്.
മാരുതി സുസുക്കി
ഒല, ഉബർ പോലുള്ള ഓൺലൈൻ ടാക്സി സർവ്വീസുകളുടെ വർദ്ധനവ് വാഹന വിൽപ്പനയിലെ നിലവിലെ മാന്ദ്യത്തിന് ശക്തമായ ഒരു കാരണമല്ലെന്നും മറിച്ച് ഇത്തരത്തിലൊരു നിഗമനത്തിലെത്താൻ വിശദമായ പഠനം ആവശ്യമാണെന്നും രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥനായ ശ്രീവാസ്തവ പറഞ്ഞു. കഴിഞ്ഞ 6-7 വർഷങ്ങളിലാണ് ഓലയും ഉബറും നിലവിൽ വന്നത്. ഈ കാലയളവിൽ, വാഹന വ്യവസായവും അതിന്റെ ചില മികച്ച കാലയളവിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളിൽ മാത്രം എന്താണ് സംഭവിച്ചതെന്നും? ഒലയും ഉബറും കാരണം മാത്രമാണിതെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
21 വർഷത്തിനിടയിലെ ഇടിവ്
പാസഞ്ചർ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലെയും വാഹന വിൽപ്പനയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1997-98 കാലഘട്ടത്തിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) മൊത്ത വാഹന വിൽപ്പന ഡാറ്റ രേഖപ്പെടുത്താൻ തുടങ്ങിയതിനു ശേഷം രാജ്യത്തെ മൊത്തത്തിലുള്ള വാഹന വിൽപ്പനയിലെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
