ജാർഖണ്ഡിൽ പുതുതായി നിർമിച്ച വിധാൻസഭാ ഉദ്ഘാടനം ചെയ്തതിനൊപ്പം കിസാൻ മാൻ ധൻ യോജന പദ്ധതിയുടെയും ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിർവ്വഹിച്ചു. രാജ്യത്തൊട്ടാകെയുള്ള 5 കോടി ചെറുകിട കർഷകർക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയാണിത്. കർഷകർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം..
പെൻഷൻ പദ്ധതി
കിസാൻ മൻധൻ പദ്ധതി പ്രകാരം 60 വയസ്സിന് മുകളിലുള്ള കർഷകർക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിക്കും. പദ്ധതിയ്ക്കായി അടുത്ത മൂന്ന് വർഷത്തേക്ക് സർക്കാർ 10,774 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 18 നും 40 നും ഇടയിൽ പ്രായമുള്ള കർഷകർക്ക് അവരുടെ പ്രവേശന പ്രായം അനുസരിച്ച് വിരമിക്കൽ പ്രായം (60) വരെ പ്രതിമാസം 55 മുതൽ 200 രൂപ വരെ സംഭാവന നൽകാം.
3000 രൂപ പെൻഷൻ
60 വയസ്സിന് ശേഷം പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിക്കും. പെൻഷൻ ഫണ്ട് മാനേജരായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ആണ് ഈ പെൻഷൻ വിതരണം ചെയ്യുക. രണ്ടേക്കർ വരെ ഭൂമി കൈവശമുള്ള കർഷകരാണു അപേക്ഷിക്കാൻ അർഹർ.
നിബന്ധനകൾ
സ്വന്തമായി കൃഷിഭൂമിയുണ്ടായിരിക്കണമെന്നതാണ് പദ്ധതിയുടെ പ്രധാന മാനദണ്ഡം. എന്നാല്‍ അഞ്ച് ഏക്കറിലധികം ഭൂമിയുണ്ടാകാന്‍ പാടില്ല. മിനിസ്ട്രി ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയുടെ രജിസ്ട്രേഷനുള്ള കോമണ്‍ സര്‍വീസ് സെന്ററുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി രജിസ്റ്റര്‍ ചെയ്യാം. കര്‍ഷകന്റെ കാലശേഷം പങ്കാളിക്ക് കുടുംബ പെന്‍ഷനായ 1500 രൂപ ലഭിക്കും. മാസവിഹിതം അടയ്ക്കുന്നതിനിടെ കര്ഷകന് മരിച്ചാല്‍ പങ്കാളിക്ക് വിഹിതം അടച്ച് പദ്ധതിയില്‍ തുടരാം. 60 വയസാകുമ്പോള്‍ 3000 രൂപ വീതം പെന്ഷന് ലഭിക്കും.
അർഹത
- കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും അപേക്ഷിക്കാന്‍ പാടില്ല.
- സമാനമായ കേന്ദ്രസര്‍ക്കാരിന്റെ പെന്ഷന് പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഇഎസ്ഐ ഗുണഭോക്താക്കള്‍ക്കും അര്‍ഹതയുണ്ടാകില്ല
- ക്ലാസ് ഫോര്‍, ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം
പ്രധാനമന്ത്രി ശ്രാംയോഗി മന്ധന് യോജന
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി ശ്രംയോഗി മന്ധന് യോജനയുടെ (പി.എം.എസ്.വൈ.എം). കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍, കൈത്തറി തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ ആശ- അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയ നൂറിലേറെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കാണ് ഈ പദ്ധതിയില്‍ ചേരാവുന്നത്. അറുപത് വയസ്സിന് ശേഷം 3,000 രൂപ പെന്ഷന് ഉറപ്പ് നല്കുന്ന പദ്ധതിയാണ് ഇതും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications