ഉത്സവ സീസണിന് മുന്നോടിയായി ആപ്പിൾ ഇന്ത്യയിൽ ഐഫോൺ എക്സ്ആർ, ഐഫോൺ എക്സ്എസ് എന്നിവയുടെ വില കുത്തനെ കുറച്ചു. കുപെർട്ടിനോ ആസ്ഥാനമായുള്ള സ്മാർട്ട്ഫോൺ നിർമാതാക്കളായ ആപ്പിൾ സെപ്റ്റംബർ 10ന് 64,900 രൂപയ്ക്കാണ് ഐഫോൺ 11 പുറത്തിറക്കിയത്. ഐഫോൺ 11 സീരീസ് പുറത്തിറക്കിയതിന് പിന്നാലെ രാജ്യത്തെ നിരവധി പഴയ ഐഫോൺ മോഡലുകളുടെയും ആപ്പിൾ വാച്ചുകളുടെയും വില കമ്പനി കുത്തനെ കുറച്ചു.
പഴയ മോഡലുകൾ
പഴയ ഐഫോൺ മോഡലുകളുടെ വില 10 മുതൽ 30% വരെ കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പഴയ മോഡലുകളിൽ, കഴിഞ്ഞ വർഷം വിപണിയിലെത്തിയ ആപ്പിൾ ഐഫോൺ എക്സ്ആർ, ആപ്പിൾ ഐഫോൺ എക്സ്എസ്, ആപ്പിൾ ഐഫോൺ എക്സ്എസ് മാക്സ് എന്നിവയ്ക്ക് വൻ വിലക്കുറവുണ്ട്.
ആപ്പിൾ ഐഫോൺ എക്സ്ആർ
ആപ്പിൾ ഐഫോൺ എക്സ്ആറിന് ഇന്ത്യയിൽ 27,000 രൂപ കുറഞ്ഞു. ആപ്പിൾ ഐഫോൺ എക്സ്ആറിന്റെ 64 ജിബി പതിപ്പ് ഇപ്പോൾ, 49,900 രൂപയ്ക്ക് ലഭ്യമാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 76,900 രൂപയ്ക്കാണ് ഈ മോഡൽ വിപണിയിലെത്തിയത്. ആപ്പിൾ ഐഫോൺ എക്സ്ആറിന്റെ 128 ജിബി വേരിയന്റിന്,54,900 രൂപയാണ് വില. ആപ്പിൾ ഐഫോൺ എക്സ്ആർ 2018 ൽ പുറത്തിറക്കിയപ്പോൾ വില, 81,900 രൂപയായിരുന്നു.
ആപ്പിൾ ഐഫോൺ എക്സ്എസ്
ആപ്പിൾ ഐഫോൺ എക്സ്എസ് 64 ജിബിയുടെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 11,000 രൂപ കുറഞ്ഞ് 89,900 രൂപയ്ക്ക് ലഭിക്കും. ആപ്പിൾ ഐഫോൺ എക്സ്എസ് 256 ജിബിയുടെ ഇപ്പോഴത്തെ കുറഞ്ഞ വില 1,03,900 രൂപയാണ്. പഴയ ഐഫോൺ മോഡലുകളായ ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നിവയ്ക്കും ഇത്തവണ വിലക്കുറവ് ലഭിക്കും. ആപ്പിൾ ഐഫോൺ 8 64 ജിബി വേരിയന്റിന് 39,900 രൂപയും, ഐഫോൺ 8 പ്ലസ് 64 ജിബിക്ക് 49,900 രൂപയുമാണ് വില.
ഐഫോൺ 7
അതുപോലെ തന്നെ, ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നിവയുടെ വ്യത്യസ്ത പതിപ്പുകളുടെ വിലയും ആപ്പിൾ കുറച്ചിട്ടുണ്ട്. ഐഫോൺ 7 32 ജിബിയുടെ വില, 29,900 രൂപയും ആപ്പിൾ ഐഫോൺ 7 128 ജിബിയുടെ വില 34,900 രൂപയുമാണ്. കൂടാതെ ആപ്പിൾ ഐഫോൺ 7 പ്ലസ് 32 ജിബിയുടെ വില 37,900 രൂപയും ആപ്പിൾ ഐഫോൺ 7 പ്ലസ് 128 ജിബിയുടെ വില 42,900 രൂപയുമാണ്. ആപ്പിൾ വാച്ച് സീരീസ് 3 ന്റെ വിലയും കുറച്ചിട്ടുണ്ട്. ഇത്,20,900 രൂപയ്ക്ക് ലഭ്യമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
