ആപ്പിളിന്റെ വരാനിരിക്കുന്ന സ്ട്രീമിംഗ് സേവനമായ ആപ്പിൾ ടിവി പ്ലസ് ഇന്ത്യയിൽ വെറും 99 രൂപ അല്ലെങ്കിൽ പ്രതിമാസം 1.40 ഡോളറിന് വിപണിയിലെത്തുമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട്. ഇന്ത്യയിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സബ്സ്ക്രിപ്ഷൻ തുകയേക്കാൾ കുറഞ്ഞ നിരക്കിലാണ് ആപ്പിൾ വിപണി പിടിക്കാൻ എത്തുന്നത്.
നവംബർ മുതൽ
ഇന്റർനെറ്റിൽ 500 മില്യണിലധികം ഉപയോക്താക്കളുള്ള രാജ്യങ്ങളാണ് ഇന്ത്യ, ചൈനയും. മറ്റേതൊരു രാജ്യത്തേക്കാളും ഓൺലൈൻ ഉപയോഗിക്കുന്ന രാജ്യങ്ങളാണ് ഇവ. യുഎസിൽ പ്രതിമാസം 4.99 ഡോളർ നിരക്കിലാണ് ആപ്പിൾ ടിവി പ്ലസ് സേവനം ലഭിക്കുന്നത്. ഇന്ത്യയുൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ നവംബർ ഒന്ന് മുതൽ ആപ്പിൾ ടിവി സേവനം ലഭ്യമാക്കും.
ട്രയൽ സേവനം
ഉപയോക്താക്കൾക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന സൗജന്യ ട്രയൽ ലഭിക്കും. കൂടാതെ ഐഫോൺ, ഐപാഡ്, ആപ്പിൾ ടിവി, മാക്, ഐപോഡ് ടച്ച് എന്നിവ വാങ്ങുന്ന ഉപയോക്താക്കൾക്കായി ആപ്പിൾ ടിവി പ്ലസിന്റെ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. സിനിമകൾ, ഡോക്യുമെന്ററികൾ, ടിവി ഷോകൾ എന്നിവകൾ ആപ്പിൾ ടിവി പ്ലസിലൂടെ ഉപഭോക്താക്കൾക്ക് കാണാം.
എതിരാളികൾ
നെറ്റ്ഫ്ലിക്സ് അടുത്തിടെ ഇന്ത്യയിൽ ഒരു മൊബൈൽ സ്ട്രീമിംഗ് പ്ലാൻ അവതരിപ്പിച്ചിരുന്നു. 199 രൂപയുടെ പ്ലാനാണിത്. ആമസോൺ പ്രതിമാസ ആമസോൺ പ്രൈം വീഡിയോ അംഗത്വം 129 രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ആപ്ലിക്കേഷൻ ഡൗ ൺലോഡുകളുള്ള ഇന്ത്യൻ സ്ട്രീമിംഗ് സേവനമായ ഹോട്ട്സ്റ്റാറും ഡിസ്നിയുടെ അനുബന്ധ കമ്പനിയായ സ്റ്റാർ ഇന്ത്യയുടെ ഉടമസ്ഥതയിലാണ്.
ലഭിക്കുന്നത് എവിടെ?
ആപ്പിൾ ടിവി ആപ്ലിക്കേഷൻ വഴിയാണ് ആപ്പിൾ ടിവി പ്ലസ് ലഭിക്കുക. പുതിയ സാംസങ് സ്മാർട്ട് ടിവികളിലും ആമസോൺ ഫയർ ടിവി, എൽജി, റോക്കു, സോണി, വിസിയോ പ്ലാറ്റ്ഫോമുകളിലും ആപ്പിൾ ടിവി പ്ലസ് ഉടൻ ലഭ്യമാകും. ആപ്പിൾ പുറത്തിറക്കുന്ന മറ്റൊരു സേവനമാണ് ആപ്പിൾ ആർക്കേഡ്. ആപ്പിളിന്റെ ഗെയിമിംഗ് സേവനമാണിത്. ഇതിൽ ആപ്പ് സ്റ്റോറിൽ നിന്നുള്ള സാധാരണ ഗെയിമുകൾ മാത്രമല്ല, മറ്റ് അനേകം ഗെയിമുകളും ലഭ്യമാക്കും.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications