സ്വർണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇന്ത്യയിൽ കൂടുതൽ ഇടിഞ്ഞു. ആഗോള വില കുറയുകയും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നതുമാണ് ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ സമ്മർദ്ദം കൂടാൻ കാരണം. കേരളത്തിലും ഇന്ന് സ്വർണ വില 28000 രൂപയ്ക്ക് താഴെ എത്തി.
കേരളത്തിലെ വില
സംസ്ഥാനത്ത് സ്വർണ വില ഇന്ന് പവന് 120 രൂപ കുറഞ്ഞ് പവന് 27880 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3485 രൂപയാണ് വില. ഒരാഴ്ച കൊണ്ട് സ്വർണ വിലയിൽ പവന് 1240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം നാലിന് 29120 രൂപയുടെ റെക്കോർഡ് നിരക്കാണ് സ്വർണത്തിനുണ്ടായിരുന്നത്.
ആഭ്യന്തര വിപണി
എംസിഎക്‌സിൽ ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചർ വില ഇന്ന് 10 ഗ്രാമിന് 0.20 ശതമാനം കുറഞ്ഞ് 37,650 രൂപയിലെത്തി. കഴിഞ്ഞയാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കായ 39,885 ൽ നിന്ന് 2,200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. വെള്ളിക്കാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്. എംസിഎക്‌സിൽ വെള്ളി ഫ്യൂച്ചർ വില ഇന്ന് കിലോയ്ക്ക് 0.2 ശതമാനം ഇടിഞ്ഞ് 47,047 രൂപയിലെത്തി. വെള്ളി വില കഴിഞ്ഞയാഴ്ചത്തെ ഉയർന്ന നിരക്കായ 51,489 രൂപയിൽ നിന്ന് 8 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഇന്ന് ഔൺസിന് 1,499 ഡോളറായി കുറഞ്ഞു. വെള്ളി ഔൺസിന് 18.08 ഡോളറായും കുറഞ്ഞു. ആഗോളതലത്തിൽ, സ്വർണ വില ഈ മാസം ആദ്യം രേഖപ്പെടുത്തിയ ഉയർന്ന വിലയായ 1,550 ഡോളറിൽ നിന്ന് 4 ശതമാനം കുറവ് രേഖപ്പെടുത്തി.
രൂപയുടെ മൂല്യവും സ്വർണ വിലയും
യുഎസ് ഡോളറിനെതിരെ രൂപയുടെ വില ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 70.96 ലെത്തി. ആഭ്യന്തര സ്വർണ വില കുറയാൻ പ്രധാന കാരണം രൂപയുടെ മൂല്യം ഇടിഞ്ഞതാണ്. സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയതിനാൽ ജ്വല്ലറികളിൽ ഇനി ഡിമാൻഡ് ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഈ വർഷം നിരക്ക് കുത്തനെ ഉയർന്നതിനാൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ബിഐഎസ് ഹോൾമാർക്കിംഗ്
ദീപാവലിക്ക് മുമ്പ് സ്വർണ്ണാഭരണങ്ങൾക്ക് ബിഐഎസ് ഹോൾമാർക്കിംഗ് നിർബന്ധമാക്കാനുള്ള നിർദ്ദേശത്തിന് സർക്കാർ അംഗീകാരം നൽകുമെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വിലയേറിയ ലോഹത്തിന്റെ പരിശുദ്ധി സർട്ടിഫിക്കേഷനാണ് ബിഐഎസ് ഹോൾമാർക്കിംഗ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
