ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് പ്രതീക്ഷിച്ചതിലും ഏറെ ദുർബലമാണെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2019-20 ന്റെ ആദ്യ പാദത്തിൽ അഞ്ച് ശതമാനമായി കുറഞ്ഞു, ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിതെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക റിപ്പോർട്ട്.
2019 ലും 2020 ലും ഇന്ത്യയുടെ വളർച്ചാ നിരക്ക് മന്ദഗതിയിലാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പ്രവചിച്ചിരുന്നു. ഏപ്രിലിലെ അനുമാനത്തെക്കാൾ 0.3% താഴ്ചയോടെ ഈ വർഷം 7%, 2020 ൽ 7.2% എന്നിങ്ങനെയാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പ്രതീക്ഷിച്ചതിലും ദുർബലമാണ് നിലവിലെ വളർച്ച നിരക്കെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

എന്നിരുന്നാലും, ഇന്ത്യ ഇപ്പോഴും ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായിരിക്കുമെന്നും ചൈനയെക്കാൾ വളരെ മുന്നിലാണെന്നും വാഷിംഗ്ടൺ ആസ്ഥാനമായുള്ള ആഗോള ധനകാര്യ സ്ഥാപനം വ്യക്തമാക്കി. കോർപറേറ്റ്, പരിസ്ഥിതി മേഖലകളിലെ നയങ്ങളിലുള്ള അനിശ്ചിതത്വമാണ് നിലവിലെ പ്രശ്നങ്ങൾക്കു കാരണമെന്നും ഐഎംഎഫ് വ്യക്തമാക്കി. ഉൽപാദനത്തിലെ കുത്തനെയുള്ള ഇടിവും കാർഷികമേഖലയിലെ പ്രവർത്തനങ്ങളുമാണ് 2019-20 ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന 5 ശതമാനമായി കുറയാൻ കാരണം. ബാങ്കുകളൊഴികെയുള്ള ചില ധനകാര്യ സ്ഥാപനങ്ങള്‍ ദുർബലമായതു തിരിച്ചടിയായിട്ടുണ്ടെന്നും ഐഎംഎഫ് വക്താവ് ജെറി റൈസ് പറഞ്ഞു.
2012-13 ജനുവരി-മാർച്ച് പാദത്തിലാണ് ഇതിന് മുമ്പ് ജിഡിപി വളർച്ച ഏറ്റവും താഴ്ന്ന നിരക്കായ 4.3 ശതമാനത്തിൽ എത്തിയിരുന്നത്. എന്നാൽ 2018-19 ഇതേ പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച എട്ട് ശതമാനമായിരുന്നു. രാജ്യാന്തര തലത്തിൽ മറ്റു രാജ്യങ്ങൾക്കു വളർച്ച കുറയുമ്പോൾ ഇന്ത്യ മുന്നേറുകയാണെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
