ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തെത്തുടർന്ന് ഓഗസ്റ്റ് മാസത്തെ ചില്ലറ പണപ്പെരുപ്പം ജൂലൈയിലെ 3.15 ശതമാനത്തിൽ നിന്ന് 3.21 ശതമാനമായി ഉയർന്നു. ഉപഭോക്തൃ വിലക്കയറ്റം (സിപിഐ) 3.3 ശതമാനം വരെ ഉയരുമെന്ന് റോയിട്ടേഴ്സ് വോട്ടെടുപ്പ് പ്രവചിച്ചിരുന്നു. കഴിഞ്ഞ 13 മാസമായി പണപ്പെരുപ്പം അതിലും കുറവാണെന്നത് രാജ്യത്തിനും റിസർവ് ബാങ്കിനും നല്ല സൂചനയാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഭക്ഷണം, ഇന്ധനം എന്നിവയൊഴികെ മറ്റെല്ലാ സൂചകങ്ങളുടെയും സിപിഐ പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്നാണ് വിവരം. അതേസമയം, ജൂലൈയിലെ രാജ്യത്തെ വ്യാവസായിക ഉത്പാദനം ജൂൺ മാസത്തിലെ വെറും രണ്ട് ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി ഉയർന്നു. ജൂലൈ മാസത്തെ ഉൽപ്പാദനം 4.2 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയുടെ മറ്റൊരു നല്ല സൂചനയാണ്.

മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ച് സർക്കാർ കടുത്ത വിമർശനങ്ങൾ അഭിമുഖീകരിക്കുമ്പോൾ കഴിഞ്ഞ രണ്ട് മാസമായി ഉയർന്നുവന്ന ചുരുക്കം ചില നേട്ടങ്ങളിൽ ഒന്നാണിത്. ജൂണിനെ അപേക്ഷിച്ച് ജൂലായില്‍ ചില്ലറ പണപ്പെരുപ്പ നിരക്ക് നാമമാത്രമായ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്തായാലും നിലവിലെ സാഹചര്യത്തില്‍ പണപ്പെരുപ്പ് നിരക്ക് നാലു ശതമാനത്തില്‍ താഴെതന്നെ തുടരും.
ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ വിലസൂചിക മേയ് മാസത്തിൽ 3.05 ശതമാനമായി ഉയർന്നിരുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയർന്നതാണ് വിലക്കയറ്റത്തിന് കാരണമായത്. 2018 മേയ് മാസത്തിൽ 4.87 ശതമാനമായിരുന്നു റീട്ടെയിൽ പണപ്പെരുപ്പം. റിസർവ് ബാങ്ക് വായ്പാനിരക്ക് നിശ്ചയിക്കാൻ ഇപ്പോൾ റീട്ടെയിൽ പണപ്പെരുപ്പത്തെയാണ് മാനദണ്ഡമാക്കുന്നത്. ഫെബ്രുവരിക്ക് ശേഷം തുടർച്ചയായി നാല് തവണ ആർബിഐ നിരക്ക് കുറച്ചിരുന്നു. ആഗസ്റ്റിൽ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റാണ് കുറച്ചത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications